ശാസന വെറുക്കുന്നവന്‍ പാപികളുടെ വഴിയിലാണ്‌; കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ ഹൃദയം കൊണ്ടു പശ്‌ചാത്തപിക്കുന്നു.  പ്രഭാത പ്രാർത്ഥന

 
 jesus christ-58

ഞങ്ങളുടെ സൃഷ്ടാവും പരിപാലകനുമായ ദൈവമേ...

അങ്ങയുടെ പ്രത്യേക സംരക്ഷണത്തിലും പരിപാലനയിലും ഞങ്ങളെ ഓരോരുത്തരെയും സമർപ്പിച്ചു കൊണ്ട് ഈ പ്രഭാതത്തിലും പ്രാർത്ഥനയോടെ ഞങ്ങളവിടുത്തെ അരികിൽ അണഞ്ഞിരിക്കുന്നു. ജീവിതത്തിൽ ജയവും തോൽവിയുമെല്ലാം സാധാരണമാണെന്നും.

പരാജയം വിജയത്തിലേക്കുള്ള ചവിട്ടു പടികളാണെന്നുമൊക്കെ പറയാറുണ്ടെങ്കിലും തുടക്കത്തിൽ തന്നെ പരാജയപ്പെട്ടു പോയതു കൊണ്ട് ഇനിയൊരിക്കലും ഞങ്ങൾക്കു വിജയിക്കാൻ സാധിക്കുകയില്ലെന്നും.

ആത്മവിശ്വാസത്തോടെ ഞങ്ങൾക്കിതു ചെയ്യാൻ കഴിയില്ലെന്നുമുള്ള അനാവശ്യഭീതിയോ അപകർഷതയോ ആണ് ഞങ്ങളിൽ പലരുടെയും ജീവിതം ഇന്നും ഒരു പരാജയമായി തുടരുന്നതിന്റെ കാരണം.

ഈശോയേ... ഞങ്ങളുടെ ജീവിതത്തിലെ നിസാരതകളെയും ബലഹീനതകളെയും അങ്ങറിയുന്നുവല്ലോ. അങ്ങയെക്കൂടാതെ ഒന്നും ചെയ്യാൻ ഞങ്ങൾക്കു ശക്തിയില്ല. ജീവിതത്തിലെ പരാജയങ്ങളിലും കുറവുകളിലും ഞങ്ങൾ തളർന്നു വീഴുകയും എഴുന്നേൽക്കാൻ കഴിയാത്ത വിധം അശക്തരാവുകയും ചെയ്യുന്നു.

അങ്ങേ തൃക്കരങ്ങൾ നീട്ടി ഞങ്ങളെ സഹായിക്കുകയും. അവിടുത്തെ കരുണയുടെ കൃപാവരസമൃദ്ധിയാൽ ആത്മാവിൽ ഞങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യണമേ... അത്ഭുത പ്രവർത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ

Tags

Share this story

From Around the Web