നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തനാണ്. അവിടുന്ന് അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യും. പ്രഭാത പ്രാർത്ഥന
 

 
 jesus christ-55

സർവ്വശക്തനായ ഞങ്ങളുടെ നല്ല ദൈവമേ... വാഗ്ദാനങ്ങളിൽ വിശ്വസ്തനും പ്രവൃത്തികളിൽ കാരുണ്യവാനുമായ അവിടുത്തെ സന്നിധിയിൽ പ്രാർത്ഥനയോടെ അണയുമ്പോൾ ഇന്നേ ദിവസം ഞങ്ങൾക്കാവശ്യമായ എല്ലാ കൃപകളും വരദാനങ്ങളും കൊണ്ടു ഞങ്ങളെ നിറയ്ക്കുവാൻ അവിടുന്ന് തിരുമനസ്സാകണേ.

ജീവിതത്തിൽ ഏറ്റവുമധികം മനോശരണത്തോടെ ഞങ്ങൾ ആശ്രയമർപ്പിച്ച വിശ്വാസയാത്രയിലും. അത്യധികം പ്രതീക്ഷയോടെയും പ്രാർത്ഥനയോടെയും തുടർന്നു പോകാനാഗ്രഹിച്ച ജീവിതമാർഗങ്ങളിലും അപ്രതീക്ഷിതമായ തടസങ്ങളും പ്രതിബന്ധങ്ങളുമുണ്ടാകുമ്പോൾ.

ചുറ്റുപാടുകളിൽ നിന്നുള്ള സമ്മർദ്ദങ്ങളാലും മാനസികപിരിമുറുക്കങ്ങളാലും ഇനിയെന്താണു മുന്നോട്ടുള്ള വഴിയിൽ ഞങ്ങളെ കാത്തിരിക്കുന്നതെന്ന ഭീതിയുയരുമ്പോൾ. പ്രാർത്ഥനകളും പ്രതീക്ഷകളുമൊക്കെ തെറ്റായിപ്പോയോ എന്ന സംശയത്താൽ ഞങ്ങളുടെയുള്ളിലും ചോദ്യങ്ങളുയരുകയും. ചിലപ്പോഴെങ്കിലും പിന്തിരിഞ്ഞു നോക്കാൻ ഞങ്ങളും നിർബന്ധിതരായി തീരുകയും ചെയ്യാറുണ്ട്.

കർത്താവേ... ഞങ്ങളുടെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ. ശക്തനായവൻ കൂടെയുണ്ടെന്നും. അവിടുന്ന് ഞങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമെന്നുമുള്ള പ്രത്യാശയാൽ ഞങ്ങളെ ബലപ്പെടുത്തണമേ.

ആഴമായ വിശ്വാസത്തിലും. ആത്മാർത്ഥമായ പരിശ്രമങ്ങളിലും മനസ്സർപ്പിച്ചു മുന്നോട്ടു പോകാനും. കൂടുതൽ ദൈവാശ്രയബോധത്തോടെ ജീവിക്കാനും അവിടുന്നു ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ...

ഭൂസ്വർഗ്ഗങ്ങളുടെയും രാജ്ഞിയായ പരിശുദ്ധ മറിയമേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചപേക്ഷിക്കണമേ... ആമേൻ

Tags

Share this story

From Around the Web