അവിടുന്ന്‌ എന്റെ പ്രാണനെ മരണത്തില്‍ നിന്നും ദൃഷ്‌ടികളെ കണ്ണീരില്‍ നിന്നുംകാലുകളെ ഇടര്‍ച്ചയില്‍ നിന്നും മോചിപ്പിച്ചിരിക്കുന്നു.   പ്രഭാത പ്രാർത്ഥന

 
Jesus

സ്നേഹപിതാവായ ഞങ്ങളുടെ നല്ല ദൈവമേ... അവിടുത്തെ കരുണയും സ്നേഹവും നിറഞ്ഞു നിൽക്കുന്ന പുതിയൊരു പ്രഭാതത്തിലേക്ക് ഉണർന്നെഴുന്നേൽക്കാൻ ഞങ്ങളെ അനുവദിച്ചതിനെയോർത്ത് നന്ദി പറയുന്നു. ഇന്നേ ദിവസം ഞങ്ങളെ പ്രയാസപ്പെടുത്തുന്ന അനുഭവങ്ങളുണ്ടാവാം. ഞങ്ങളെ ഭാരപ്പെടുത്തുന്ന കുറവുകളും കഠിനമായ പ്രതിസന്ധികളുമുണ്ടാവാം.

അകാരണമായ കുറ്റപ്പെടുത്തലുകളെയും പരിഹാസങ്ങളെയും ഞങ്ങൾക്കു നേരിടേണ്ടി വന്നേക്കാം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പരിസരങ്ങളിൽ സ്നേഹത്തോടെയും ക്ഷമയോടെയും പിടിച്ചു നിൽക്കാൻ നിശബ്ദമായി ഞങ്ങൾക്ക് ഏറെ സഹിക്കേണ്ടി വന്നേക്കാം. കർത്താവേ... പിതാവിന്റെ കരങ്ങളിൽ സുരക്ഷിതരാകാൻ ആഗ്രഹിക്കുന്ന കുഞ്ഞിനെപ്പോലെ. അവിടുത്തെ കരങ്ങളിലേക്ക് ഞങ്ങളെയിതാ പൂർണമായി വിട്ടു നൽകുന്നു. കൈവിടല്ലേ നാഥാ... എല്ലാറ്റിനെയും അതിജീവിക്കാനും.

അഭിമുഖീകരിക്കാനുമുള്ള കരുത്തായി അങ്ങു ഞങ്ങളുടെ കൂടെയുണ്ടാവണേ. ഇന്നേ ദിവസം ഞങ്ങൾ അർപ്പിക്കുന്ന എല്ലാ പ്രാർത്ഥനകളെയും കനിവോടെ സ്വീകരിക്കുകയും. അവിടുത്തെ കൃപയുടെ സമൃദ്ധിയാലും അനുഗ്രഹത്താലും ഞങ്ങൾക്കാവശ്യമായവയെല്ലാം ക്രമീകരിക്കുകയും ചെയ്യണമേ... നീതിമാനായ വിശുദ്ധ യൗസേപ്പിതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ

Tags

Share this story

From Around the Web