അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ അസ്വസ്‌ഥരാകുന്നതെന്തിന്‌? നിങ്ങളുടെ മനസ്‌സില്‍ ചോദ്യങ്ങള്‍ ഉയരുന്നതും എന്തിന്‌? പ്രഭാത പ്രാർത്ഥന

 
 jesus christ-64

സ്നേഹപിതാവായ ഞങ്ങളുടെ നല്ല ദൈവമേ... കണ്ണുനീരോടെയും, പ്രത്യാശയോടെയും അങ്ങയെ കാത്തിരിക്കുന്ന എല്ലാവരുടെയും മേൽ കരുണയായിരിക്കണമേയെന്ന പ്രാർത്ഥനയോടെ ഈ പ്രഭാതത്തിൽ ഞങ്ങൾ അവിടുത്തെ അരികിൽ അണഞ്ഞിരിക്കുന്നു. ഒപ്പം ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിനും ഇന്നുവരെ നൽകപ്പെട്ട എല്ലാ അനുഗ്രഹങ്ങളേയുമോർത്ത് നന്ദി പറയുകയും ചെയ്യുന്നു.

ജീവിതത്തിൽ പലപ്പോഴും അന്നന്നത്തെ ആഹാരത്തിനു വേണ്ടിയുള്ള അധ്വാനങ്ങളോ. അലച്ചിലുകളോ അല്ല. ഞങ്ങളുടെ കഷ്ടപ്പാടുകൾക്കിടയിൽ വേണ്ടത്ര സ്നേഹവും കരുതലും ലഭിക്കാതെ പോകുന്ന ഞങ്ങളുടെ കുഞ്ഞുമക്കളുടെ സങ്കടങ്ങളും. ഞങ്ങളുടെ അസാന്നിധ്യത്തിൽ അവർക്ക് അനുഭവിക്കേണ്ടി വരുന്ന ഒറ്റപ്പെടലുകളുമാണ് ഞങ്ങളുടെ ജീവിതങ്ങളെ പലപ്പോഴും ദുഃസഹമാക്കുന്നത്.

ഈശോയേ... ആരും അറിയാതെ പോകുന്ന ഞങ്ങളുടെ ആകുലതകളെയും. ആരും മനസ്സിലാക്കാത്ത ഞങ്ങളുടെ കഷ്ടപ്പാടുകളെയും. ആരും സഹായിക്കാനില്ലാത്ത ഞങ്ങളുടെ ജീവിതാവസ്ഥകളെയും ഞങ്ങളിതാ അവിടുത്തെ തിരുമുൻപിൽ സമർപ്പിക്കുന്നു. അങ്ങു തന്നെ ഞങ്ങളോടു കൂടെ വരികയും. ഞങ്ങളെ ആശ്വസിപ്പിക്കുകയും.

ശക്തിപ്പെടുത്തുകയും ചെയ്യണമേ. എല്ലാറ്റിലുമുപരി അങ്ങു നൽകിയ ഈ ജീവിതത്തെ ഒരനുഗ്രഹമാക്കുവാനുള്ള ദൈവീകകൃപയാൽ ഞങ്ങളെ നിറയ്ക്കുകയും ചെയ്യണമേ... ധീര രക്തസാക്ഷിയായ വിശുദ്ധ ഗീവർഗീസ് സഹദായെ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചപേക്ഷിക്കേണമേ... ആമേൻ

Tags

Share this story

From Around the Web