ദൈവമേ; അങ്ങ് എന്നെ ഓർമ്മിച്ചിരിക്കുന്നു. അങ്ങയെ സ്നേഹിക്കുന്നവരെ അങ്ങ് ഉപേക്ഷിച്ചിട്ടില്ല. പ്രഭാത പ്രാർത്ഥന

കരുണാമയനായ ഞങ്ങളുടെ ദൈവമേ...
അവിടുത്തോടു ചേർന്നു നിൽക്കാൻ കൊതിക്കുന്ന ആത്മാവിന്റെ ആനന്ദത്തോടെ ഈ പ്രഭാതത്തിലും ഞങ്ങൾ അവിടുത്തെ സന്നിധി തേടിയണയുന്നു. പലപ്പോഴും ഒത്തിരി സ്നേഹത്തോടെ സഹകരിച്ചു വന്നവരിൽ നിന്നുള്ള ഒരു ചെറിയ അകൽച്ച പോലും ഞങ്ങളുടെ ജീവിതത്തെ വല്ലാതെ അലട്ടാറുണ്ട്. ഒടുവിൽ അകന്നതല്ല.
അങ്ങയ്ക്ക് ഞങ്ങളോട് എത്രത്തോളം സ്നേഹമുണ്ടെന്നറിയാൻ ഞാനൊന്നു മറഞ്ഞു നിന്നതാണ് എന്ന വ്യാഖ്യാനവുമായി അവർ ഞങ്ങളിലേക്ക് മടങ്ങി വരുമ്പോൾ പഴയതിനെക്കാളേറെ ദൃഢതയിൽ ഞങ്ങളുടെ സ്നേഹവും അവിടെ ബന്ധിക്കപ്പെടും. അനുദിനജീവിതത്തിലും ദൈവത്തെ ഒന്നറിഞ്ഞു സ്നേഹിച്ചു തുടങ്ങുമ്പോഴോ.
ആത്മീയതയിൽ ഒന്നു വളർന്നു തുടങ്ങുമ്പോഴോ അതുവരെ പരിചയിച്ചിട്ടില്ലാത്ത ചില സങ്കടങ്ങളും. എങ്ങനെ പരിഹരിക്കണം എന്നറിയാത്ത ചില ജീവിതപ്രശ്നങ്ങളും. ഇത് ഞങ്ങളേയും കൊണ്ടേ പോകൂ എന്നു പോലും തോന്നിപ്പിക്കുന്ന ചില സങ്കീർണതകളും ഞങ്ങളെ വരിഞ്ഞു മുറുക്കാറുണ്ട്.
അപ്പോഴൊക്കെയും ന അങ്ങയിലേക്കുള്ള ഒരു നോട്ടത്തിനു പോലും ഇടം കൊടുക്കാതെ. ഇതിനിടയിൽ പെട്ട് ഞങ്ങൾക്കെങ്ങനെ അങ്ങയെ ഓർമ്മിക്കാനും സ്നേഹിക്കാനുമൊക്കെ സാധിക്കും എന്ന ചോദ്യത്തിനുള്ളിലിരുന്ന് ഞങ്ങളുടെ സ്നേഹം വല്ലാതെ തണുത്തുറഞ്ഞു പോകും.
ഈശോയേ. അങ്ങയോടുള്ള ഞങ്ങളുടെ സ്നേഹം എന്നും ജ്വലിക്കുന്ന അഗ്നി പോലെയായിത്തീരാൻ വരമരുളേണമേ. അപ്പോൾ ഏതു സംശയങ്ങളിലും. പ്രതികൂലസാഹചര്യങ്ങളിലും അങ്ങയെ അകമഴിഞ്ഞ് ആശ്രയിക്കാനും.
അവയെ തരണം ചെയ്യാനും ഞങ്ങൾക്കു സാധിക്കുകയും. അങ്ങയെ കൂടുതൽ ഓർമ്മിപ്പിക്കുന്ന ഉണർത്തു പാട്ടായി അവ ഞങ്ങളിൽ തന്നെ രൂപാന്തരം പ്രാപിക്കുകയും ചെയ്യും...
അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായെ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ