മനുഷ്യന്റെ ആഗ്രഹമോ പ്രയത്നമോ അല്ല ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം. പ്രഭാത പ്രാർത്ഥന

 
 jesus christ-55

കരുണാമയനായ ഞങ്ങളുടെ നല്ല ദൈവമേ... മനോഹരമായ ഈ പ്രപഞ്ചത്തെ അതിന്റെ എല്ലാ സൗന്ദര്യത്തോടും കൃപയോടും കൂടി കാണാൻ ഞങ്ങളെ അനുവദിച്ച കാരുണ്യത്തിന് നന്ദി പറഞ്ഞു കൊണ്ട് ഈ പ്രഭാതത്തിലും സർവ്വശക്തമായ അവിടുത്തെ പൊൻകരങ്ങളിൽ ഞങ്ങളെത്തന്നെ പൂർണമായി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.

ജീവിതത്തിൽ എല്ലാം അവിടുത്തെ ദാനമായിരുന്നിട്ടും അങ്ങു നൽകിയതല്ലാതെ മറ്റൊന്നും സ്വന്തമായി ഞങ്ങളിൽ അവകാശപ്പെടാനില്ലാതിരുന്നിട്ടും കുറച്ചു കൂടുതൽ പ്രാർത്ഥിച്ചാലോ.

കുറെയേറെ നന്മകൾ പ്രവർത്തിച്ചാലോ ഏതെങ്കിലും സന്തോഷങ്ങളെ വേണ്ടെന്നു വച്ചു കുറച്ചധികം സമയം അങ്ങയുടെ സന്നിധിയിൽ ചെലവഴിച്ചാലോ അങ്ങേയ്ക്കു വേണ്ടി എന്തോ വലിയ കാര്യം ചെയ്യുന്നതു പോലെയുള്ള ഒരു മനോഭാവമാണ് പിന്നീട് ഞങ്ങളിൽ വളരുന്നത്.

കർത്താവേ... കനിവോടെ ഞങ്ങളെ നോക്കണമേ. കരുണയോടെ ഞങ്ങളെ തിരുത്തണമേ. അവിടുത്തെ തിരുമുൻപിൽ ഹൃദയവിചാരത്തിൽ അഹങ്കരിക്കാൻ ഒരിക്കലും ഞങ്ങൾക്കിടയാക്കരുതേ. ഞങ്ങളുടെ ആഗ്രഹമോ പ്രയത്നമോ അല്ല.

അവിടുത്തെ ദയയാണ് ഞങ്ങളെ പുലർത്തുന്നതെന്ന എളിമയിലും വിശ്വാസ തെളിമയിലും പ്രകാശിതരായി ജീവിക്കാൻ നിത്യവും ഞങ്ങളിൽ അവിടുത്തെ കൃപ ചൊരിയുകയും ചെയ്യണമേ...

ഈശോയുടെ അമൂല്യമാം തിരുഹൃദയമേ... ഞങ്ങളുടെ മേൽ അലിവായിരിക്കണമേ... ആമേൻ

Tags

Share this story

From Around the Web