ദൈവമാണു നമ്മുടെ അഭയവും ശക്‌തിയും;കഷ്‌ടതകളില്‍ അവിടുന്നുസുനിശ്‌ചിതമായ തുണയാണ്. പ്രഭാത പ്രാർത്ഥന

ലോക രാജ്ഞിയായ ഞങ്ങളുടെ അമ്മ മാതാവേ...
ഞങ്ങളുടെ കരങ്ങളിൽ ജപമണികൾ ഉരുളുമ്പോഴും. ഞങ്ങളുടെ അധരങ്ങൾ ജപമാല പ്രാർത്ഥനകൾ ഉരുവിടുമ്പോഴും അമ്മയിലൂടെ ഈശോയും ഞങ്ങളെ ചേർത്തു പിടിക്കുകയാണെന്ന ആഴമേറിയ വിശ്വാസത്തോടെ ഈ പ്രഭാതത്തിൽ ഞങ്ങളവിടുത്തെ സന്നിധിയണയുന്നു.
സങ്കടങ്ങളിലും സന്തോഷങ്ങളിലും നിദ്രയിലും ഉണർവിലും യാത്രയിലുമൊക്കെ ഞങ്ങളുടെ നിമിഷങ്ങളെ കവർന്നെടുത്തതും. അവയെ അനുഗ്രഹവരമായി മാറ്റിയതും ജപമാല പ്രാർത്ഥനയായിരുന്നു.
എന്നാൽ ഇന്ന് ഞങ്ങൾ മറ്റെന്തിനെക്കാളും പ്രാധാന്യം നൽകുന്ന അനേകം ഭൗതികസാഹചര്യങ്ങളും. അവയ്ക്കു കാരണമായ സന്തോഷങ്ങളും ഞങ്ങളുടെ പ്രാർത്ഥനകളെയും സമയത്തെയും അപഹരിക്കുകയും. ഞങ്ങളെ വലിയ തോതിൽ സ്വാധീനിക്കുകയും ചെയ്തു.
ഒരു നിശ്ചിത സ്ഥലത്ത്. നിശ്ചിത സമയത്ത് മാത്രം അർപ്പിക്കപ്പെടുന്ന വെറുമൊരു ആത്മീയ അനുഷ്ഠാനമായി ഞങ്ങളിലെ പ്രാർത്ഥനകളും ചുരുങ്ങിത്തുടങ്ങി.
ഞങ്ങളുടെ അമ്മ മാതാവേ. വിശ്വാസത്തിനെതിരായ ചിന്തകളിൽ നിന്നും. ഭൗതികസന്തോഷങ്ങളോടുള്ള അധികമായ ആകർഷണങ്ങളിൽ നിന്നും ഞങ്ങളെ വിമോചിപ്പിക്കുകയും.
ജപമാല പ്രാർത്ഥനയിലൂടെ വിശ്വാസത്തിൽ കൂടുതൽ പ്രവർത്തനനിരതരാകാൻ ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ. ജപമാല പ്രാർത്ഥനയോടുള്ള ഭക്തി ദൈവഹിതം തിരയുന്നതിന്റെ പൂർത്തീകരണമാണെന്ന് തിരിച്ചറിയാനും. ഉത്തമ വിശ്വാസത്തോടെ ഏറ്റുചൊല്ലി പ്രാർത്ഥിക്കാനും അമ്മ ഞങ്ങളെ അനുദിനം സജ്ജരാക്കേണമേ...
പരിശുദ്ധ രാജ്ഞി... പാപികളായ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചപേക്ഷിക്കേണമേ... ആമേൻ