ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത്‌ ലോകത്തെ ശിക്ഷയ്‌ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്‌. പ്രഭാത പ്രാർത്ഥന

 
 jesus christ-63

ഞങ്ങളുടെ നല്ല ഈശോയെ... അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു, സ്തുതിക്കുന്നു. അങ്ങ് എപ്പോഴും ചിന്തയിലും വാക്കിലും പ്രവർത്തിയിലും ദൈവഹിതം നിറവേറ്റുന്നതിലും തൽപരനായിരുന്നുവല്ലോ. ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങളും എല്ലാകാര്യങ്ങളിലും ദൈവഹിതം അന്വേഷിക്കുവാനും അത് പൂർത്തിയാക്കുവാനും ഞങ്ങളെ സഹായിക്കണമേ.

സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ചു ജീവിച്ചുപോയ നിമിഷങ്ങളെ കുറിച്ച് മാപ്പപേക്ഷിക്കുന്നു. ഞങ്ങളുടെ കർത്താവായ അങ്ങേയ്‌ക്കാണല്ലോ ഞങ്ങളെക്കുറിച്ചു ഏറ്റവും നല്ല പദ്ധത്തികളുള്ളത്. അവിടുന്ന് ആഗ്രഹിക്കുന്ന വഴികളിലൂടെ ഞങ്ങളെയും, ഞങ്ങളുടെ കുടുംബത്തേയും നയിക്കണമേ.

വഴിതെറ്റുമ്പോൾ നേരായ പാതയിലൂടെ നയിക്കുവാൻ ഞങ്ങളുടെ കാവൽമാലാഖ ഞങ്ങളെ സഹായിക്കട്ടെ. കർത്താവേ ഞങ്ങളുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും പദ്ധതികളും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അവയെ വിശുദ്ധീകരിക്കണമേ.

അവയിലൊക്കെയും അങ്ങയുടെ ഹിതം ഞങ്ങൾ തേടുന്നു. നാഥാ അവിടുത്തെ ദാനമായ പരിശുദ്ധാത്മാവിന്റെ സഹായത്താൽ ചിന്ത വാക്ക് പ്രവർത്തികളിൽ നല്ലതുമാത്രം ഞങ്ങൾ തെരെഞ്ഞെടുക്കട്ടെ... സ്വർഗീയ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പേ... ഞങ്ങളെ സ്വർഗ്ഗീയ സൗഭാഗ്യത്തിനർഹമാക്കേണമേ... ആമേൻ

Tags

Share this story

From Around the Web