സന്ധ്യാപ്രാര്‍ത്ഥന........കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: എന്റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല
 

 
prayer

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...ഇന്നു അങ്ങു ഞങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങൾക്ക്‌ നന്ദി പറയന്നു. ഇന്നു അങ്ങു ഞങ്ങൾക്ക് കഴിപ്പാൻ ആഹാരവും ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി തന്നതിന് നന്ദി ഈശോയെ.
ഇന്നു പകൽ അങ്ങെ കൈകളിൽ ഞങ്ങളെ സുരക്ഷിതരാക്കി കാത്തു പാലിച്ചതിനായി നന്ദി. ഇന്നു അറിഞ്ഞുകൊണ്ടും അറിയാതെയും ആരേയെങ്കിലും വേദനിപ്പിക്കാൻ   ഇടയായിട്ടുണ്ടെങ്കിൽ ഇപ്പോൾ ഈ നിമിഷം ഞങ്ങൾ ക്ഷമ ചോദിക്കുന്നു. എറ്റവും വേദന സഹിച്ചപ്പോഴും വേദനിപ്പിച്ചവർക്ക് വേണ്ടി പ്രാർത്ഥിച്ച ഈശോയെ... ഞങ്ങളെ മറ്റുള്ളവർ വേദനിപ്പിക്കുമ്പോഴും ഒറ്റപ്പെടുത്തുമ്പോഴും അങ്ങയെ പോലെ എല്ലാം സഹിക്കുവാനും ക്ഷമിക്കുവാനും മറക്കുവാനും ഞങ്ങളേയും പഠിപ്പിക്കണമേ. 
അങ്ങനെ ഇഹലോകത്തിൽ അങ്ങേക്കു പ്രീതികരമായി ജീവിച്ചു പരലോകത്തിൽ അങ്ങയുടെ മുഖം കണ്ടു സന്തോഷിക്കുവാൻ ഞങ്ങൾക്ക് ഇടവരട്ടെ.  ഞങ്ങൾക്ക്‌ എപ്പോഴും കാവലായിരിക്കുന്ന കാവൽ  മാലാഖേ... രാത്രിയിൽ സംരക്ഷണം നൽകി, ദുഃസ്വപ്‌നങ്ങൾ കാണാൻ ഇടവരാതെ സുഃഖനിദ്രാ നൽകണമേ... ആമേൻ

Tags

Share this story

From Around the Web