നിങ്ങളുടെ തലമുടിയിഴ പോലും എണ്ണപ്പെട്ടിരിക്കുന്നു. ഭയപ്പെടേണ്ടാ. നിങ്ങൾ അനേകം കുരുവികളെക്കാൾ വിലയുള്ളവരാണ്. പ്രഭാത പ്രാർത്ഥന

 
jesus christ-63

ഞങ്ങളോട് കരുണയുള്ള കർത്താവേ... പുതിയൊരു പ്രഭാതത്തിലേക്ക് ഉണർന്നെഴുന്നേൽക്കാനും. ഇന്നേ ദിവസത്തെ ഞങ്ങളുടെ എല്ലാ വിചാരങ്ങളും വാക്കുകളും പ്രവൃത്തികളും പ്രാർത്ഥനയുടെ പ്രത്യാശയിലും നിറവിലും തുടങ്ങാൻ അനുവദിച്ചതിനും നന്ദി.

ജീവിതത്തിൽ പലപ്പോഴും സഹിക്കാൻ കഴിയാത്ത വേദനകളോ തകർച്ചകളോ ഉണ്ടാകുമ്പോൾ മാത്രമല്ല. കാരണമറിയാത്ത ചില ആകുലതകളോ. തീരെ ചെറുതായി ഞങ്ങളെ അസ്വസ്ഥപെടുത്തുന്ന ചില രോഗാവസ്ഥകളോ.

അപ്രതീക്ഷിതമായ തടസങ്ങളോ ഉണ്ടാകുമ്പോൾ. വരാനിരിക്കുന്ന ഏതോ വലിയ ആപത്തനർത്ഥങ്ങളുടെയോ. കഷ്ടനഷ്ടങ്ങളുടെയോ നിഴലാണ് ഇതെന്ന അനാവശ്യമായ ഭീതിയും സംശയവുമാണ് പലപ്പോഴും ഞങ്ങളെ ആർത്തരും രോഗികളുമാക്കി തീർക്കുന്നത്.

കർത്താവേ... ഞങ്ങളെ രക്ഷിക്കണമേ... അങ്ങയെ തേടുന്നതിൽ നിന്നും. അങ്ങിൽ സന്തോഷിക്കുന്നതിൽ നിന്നും ഞങ്ങളെ തടസപ്പെടുത്തുന്ന അനാവശ്യമായ എല്ലാ ഭയങ്ങളിൽ നിന്നും ആകുലതകളിൽ നിന്നും കനിവോടെ ഞങ്ങളെ മോചിപ്പിക്കുകയും.

കരുണയോട് ഞങ്ങളെ വീണ്ടെടുക്കുകയും ചെയ്യണമേ. അങ്ങു കൂടെയുണ്ടെന്നുള്ള വിശ്വാസത്തിൽ ശക്തി പ്രാപിക്കാനും വരുന്ന ദുരിതങ്ങളെയെല്ലാം ശാന്തതയോടെ നേരിടാനും.

അങ്ങയോടു ചേർന്നു നിന്നു കൊണ്ട് എല്ലാറ്റിനെയും അതിജീവിക്കാനും ആവശ്യമായ കൃപയും സഹായവുമേകി ദിനവും അങ്ങു തന്നെ ഞങ്ങളെ നയിച്ചരുളണമേ... നിത്യസഹായ മാതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ

Tags

Share this story

From Around the Web