നിരുത്സാഹരാകാതെ വിശ്വാസവും ദീര്‍ഘക്ഷമയും വഴി വാഗ്ദാനത്തിന്റെ അവകാശികളായവരെ അനുകരിക്കുന്നവരാകണം നിങ്ങള്‍.  പ്രഭാത പ്രാർത്ഥന

 
jesus

സർവ്വശക്തനായ ഞങ്ങളുടെ നല്ല ദൈവമേ... ഈ പ്രഭാതത്തിലും നന്ദി നിറഞ്ഞ ഹൃദയത്തോടെ ഞങ്ങൾ അങ്ങയെ തേടുകയും. ആത്മാവിൽ നിറയുന്ന പ്രത്യാശയോടെ അവിടുത്തേക്ക് ആരാധനാ സ്തുതികൾ അർപ്പിക്കുകയും ചെയ്യുന്നു.

അങ്ങു നല്ലവനാണെന്നും അങ്ങയുടെ കാരുണ്യം അനന്തമാണെന്നും ജീവിതത്തിൽ എല്ലായ്പ്പോഴും ഞങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. ഞങ്ങളുടെ അലച്ചിലുകൾക്കും കണ്ണുനീരുകൾക്കുമപ്പുറം ആശ്വാസത്തിന്റെ ഒരു തീരം അവിടുന്ന് കരുതി വച്ചിട്ടുണ്ടെന്ന് ഞങ്ങൾ പ്രത്യാശിക്കാറുമുണ്ട്.

എന്നാൽ പലപ്പോഴും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാത്ത പ്രാരാബ്ദങ്ങൾ ഞങ്ങളെ വീർപ്പുമുട്ടിക്കുമ്പോഴും.ജീവിതം ഇവിടെ അവസാനിച്ചു.

ഇനി മുന്നിൽ മറ്റു മാർഗങ്ങളൊന്നുമില്ല എന്നു തോന്നിപ്പിക്കുന്ന പ്രതിസന്ധികളും. രോഗാവസ്ഥകളും. അപകടങ്ങളും ഞങ്ങളെ ചുറ്റിവരിയുമ്പോഴും. എല്ലാം തനിയേ വഹിക്കേണ്ടി വരുന്നു എന്ന ചിന്ത പലപ്പോഴും ഞങ്ങളെ തളർത്തുന്നുണ്ട് നാഥാ.

കൈവിടല്ലേ ഈശോയേ... ഞങ്ങളുടെ കൂടെയുണ്ടാവണേ. സഹനങ്ങളിൽ ഞങ്ങളെ ചേർത്തു പിടിക്കുകയും. സങ്കടങ്ങളിൽ ആശ്വാസമരുളുകയും ചെയ്യണമേ. എല്ലാറ്റിലുമുപരി അങ്ങയുടെ സാനിധ്യം എപ്പോഴും അനുഭവിച്ചറിയാനുള്ള കൃപ ഞങ്ങൾക്കു നൽകുകയും. ദുർബലരാകാതെ കരുത്തും ധൈര്യവുമുള്ളവരായിരിക്കാൻ അങ്ങു തന്നെ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ...

അറിവിന്റെ ദർപ്പണമായ ദൈവമേ... ദൈവിക കാര്യങ്ങളിൽ ഞങ്ങളെ അറിവുള്ളവരാക്കേണമേ... ആമേൻ

 

Tags

Share this story

From Around the Web