ഇതാ, നിങ്ങളുടെ ദൈവം പ്രതികാരം ചെയ്യാന്‍ വരുന്നു; ദൈവത്തിന്റെ പ്രതിഫലവുമായി വന്ന്‌ അവിടുന്ന്‌ നിങ്ങളെ രക്ഷിക്കും.  പ്രഭാത പ്രാർത്ഥന

 
 jesus christ-66

സർവ്വശക്തനായ ഞങ്ങളുടെ നല്ല ദൈവമേ...

ഈ പ്രഭാതത്തിൽ പ്രാർത്ഥനാ സ്തുതി സ്തോത്രങ്ങളാൽ അങ്ങയെ ആരാധിക്കാനും പ്രകീർത്തിക്കാനും ഞങ്ങളെ അനുവദിച്ച അങ്ങയുടെ കാരുണ്യത്തിന് നന്ദിയർപ്പിക്കുന്നു. ആയുസ്സിന്റെ ദിനങ്ങളിലെ പകുതിയോളം കാലം ജീവിച്ചു തീർത്തിട്ടും.

ആരോഗ്യവും കഴിവുകളുമൊക്കെ നശിച്ചു പോയിട്ടും ഇനിയും നിറവേറ്റപ്പെടാത്ത ആഗ്രഹങ്ങളുടെ വർദ്ധിച്ച ഹൃദയഭാരവുമായി ജീവിക്കുന്നവർ ഞങ്ങളുടെയിടയിലുണ്ട്. ആരോടും തുറന്നു പറയാനാവാത്ത ദുഃഖങ്ങളുടെയും. ഇനി എങ്ങനെ പരിഹരിക്കപ്പെടുമെന്നറിയാത്ത ജീവിതസ്വപ്നങ്ങളുടെയും മുന്നിൽ വഴിമുട്ടി നിൽക്കുന്നവർ.

ഈശോയേ... ഇനിയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങളുടെ മുൻപിൽ അങ്ങ് നിശ്ചലനും നിശബ്ദനുമായിരിക്കരുതേ. ഇനിയും ഞങ്ങളുടെ ഹൃദയം തകർന്ന പ്രാർത്ഥനകൾക്കു മുന്നിൽ അങ്ങ് മൗനമായിരിക്കരുതേ. നിലനിൽപ്പിന്റെ വരത്തിനു വേണ്ടി ആഗ്രഹിച്ചു കൊണ്ട് ഈ ഭൂമിയിൽ പദമൂന്നുമ്പോഴും ഞങ്ങളുടെ ഹൃദയം സദാ ദൈവത്തിൽ മാത്രം നിലയുറപ്പിക്കാനുള്ള അനുഗ്രഹമേകി നയിച്ചരുളേണമേ...

ഈശോയുടെ നിർമ്മല ഹൃദയമേ... ഞങ്ങളുടെ ഹൃദയവും നിർമ്മലമാക്കണമേ... ആമേൻ

Tags

Share this story

From Around the Web