ഇതാ, ദൈവമാണ് എന്റെ സഹായകന്‍,കര്‍ത്താവാണ് എന്റെ ജീവന്‍താങ്ങിനിര്‍ത്തുന്നവന്‍. പ്രഭാത പ്രാർത്ഥന

ജപമാല രാജ്ഞിയായ അമ്മേ... മാതാവേ... സമാധാനത്തിന്റെ തികവിൽ സംരക്ഷിക്കപ്പെടാനാഗ്രഹിക്കുന്ന ഹൃദയവ്യഥകളുമായി ജപവഴികളിലൂടെ ഞങ്ങൾ അമ്മയുടെ തണൽ തേടിയണയുന്നു. പുറമേ നിന്നു പ്രവേശിക്കുന്നതൊന്നും ഞങ്ങളെ അശുദ്ധരാക്കുന്നില്ല എന്നു തിരുവചനം പറയുന്നുണ്ടെങ്കിലും പലപ്പോഴും പുറമേ നിന്നുള്ള കാഴ്ചകളും കേൾവികളും ഞങ്ങളുടെ വിശ്വാസജീവിതത്തെ സാരമായി ബാധിക്കാറുണ്ട്.
ഞങ്ങളുടെ ജോലിസ്ഥലങ്ങളിലോ. ചുറ്റുപാടുകളിലോ നിന്നും ഞങ്ങളെ സ്വാധീനിക്കുന്ന കാര്യങ്ങളാണ് പലപ്പോഴും പ്രാർത്ഥനാസമയങ്ങളിൽ പലവിചാരങ്ങളായി വന്ന് ഞങ്ങളെ അസ്വസ്ഥരാക്കുന്നത്.
അതിന്റെ ഫലമായി പ്രാർത്ഥനയും. ധ്യാനവും. ആത്മപരിശോധനയുമൊക്കെ ഏകാഗ്രത നഷ്ടപ്പെട്ട് ഞങ്ങളിൽ തന്നെ ഞെരുക്കപ്പെടുകയും ചെയ്യുന്നു. അമ്മേ... മാതാവേ... ശാരീരിക പരിത്യാഗപ്രവൃത്തികളാണ് ഞങ്ങളിലെ സമാധാനത്തിന്റെയും.
ഉപവിയുടെയും. ഏകാഗ്രതയുടെയും ശക്തികേന്ദ്രമെന്നു മനസ്സിലാക്കി ഓർമ്മകളെയും ചിന്തകളെയും നിയന്ത്രിക്കാനും. ഹൃദയശുദ്ധി പാലിക്കാനും ഞങ്ങളെ സഹായിക്കേണമേ. അപ്പോൾ ഞങ്ങളുടെ ആത്മീയജീവിതം വിശ്വാസത്താൽ പ്രകാശിതമായി തീരുകയും.
പ്രാർത്ഥനയിലൂടെ അലങ്കരിക്കപ്പെടുന്ന ദൈവസാനിധ്യസ്മരണയാൽ ഞങ്ങളുടെ സ്വരവും ദൈവസന്നിധിയിലേക്ക് ഉയർത്തപ്പെടുകയും ചെയ്യും... ആകാശമോക്ഷത്തിന്റെ വാതിലേ... ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ... ആമേൻജപമാല രാജ്ഞിയായ അമ്മേ... മാതാവേ...
സമാധാനത്തിന്റെ തികവിൽ സംരക്ഷിക്കപ്പെടാനാഗ്രഹിക്കുന്ന ഹൃദയവ്യഥകളുമായി ജപവഴികളിലൂടെ ഞങ്ങൾ അമ്മയുടെ തണൽ തേടിയണയുന്നു. പുറമേ നിന്നു പ്രവേശിക്കുന്നതൊന്നും ഞങ്ങളെ അശുദ്ധരാക്കുന്നില്ല എന്നു തിരുവചനം പറയുന്നുണ്ടെങ്കിലും പലപ്പോഴും പുറമേ നിന്നുള്ള കാഴ്ചകളും കേൾവികളും ഞങ്ങളുടെ വിശ്വാസജീവിതത്തെ സാരമായി ബാധിക്കാറുണ്ട്.
ഞങ്ങളുടെ ജോലിസ്ഥലങ്ങളിലോ. ചുറ്റുപാടുകളിലോ നിന്നും ഞങ്ങളെ സ്വാധീനിക്കുന്ന കാര്യങ്ങളാണ് പലപ്പോഴും പ്രാർത്ഥനാസമയങ്ങളിൽ പലവിചാരങ്ങളായി വന്ന് ഞങ്ങളെ അസ്വസ്ഥരാക്കുന്നത്.
അതിന്റെ ഫലമായി പ്രാർത്ഥനയും. ധ്യാനവും. ആത്മപരിശോധനയുമൊക്കെ ഏകാഗ്രത നഷ്ടപ്പെട്ട് ഞങ്ങളിൽ തന്നെ ഞെരുക്കപ്പെടുകയും ചെയ്യുന്നു. അമ്മേ... മാതാവേ... ശാരീരിക പരിത്യാഗപ്രവൃത്തികളാണ് ഞങ്ങളിലെ സമാധാനത്തിന്റെയും. ഉപവിയുടെയും.
ഏകാഗ്രതയുടെയും ശക്തികേന്ദ്രമെന്നു മനസ്സിലാക്കി ഓർമ്മകളെയും ചിന്തകളെയും നിയന്ത്രിക്കാനും. ഹൃദയശുദ്ധി പാലിക്കാനും ഞങ്ങളെ സഹായിക്കേണമേ.
അപ്പോൾ ഞങ്ങളുടെ ആത്മീയജീവിതം വിശ്വാസത്താൽ പ്രകാശിതമായി തീരുകയും. പ്രാർത്ഥനയിലൂടെ അലങ്കരിക്കപ്പെടുന്ന ദൈവസാനിധ്യസ്മരണയാൽ ഞങ്ങളുടെ സ്വരവും ദൈവസന്നിധിയിലേക്ക് ഉയർത്തപ്പെടുകയും ചെയ്യും... ആകാശമോക്ഷത്തിന്റെ വാതിലേ... ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ... ആമേൻ