ഉറങ്ങും മുൻപ്‌......... നീ വേഗം സുഖം പ്രാപിക്കും; നിന്റെ നീതി നിന്റെ മുന്‍പിലും കര്‍ത്താവിന്റെ മഹത്വം നിന്റെ പിന്‍പിലും നിന്നെ സംരക്ഷിക്കും. ഏശയ്യാ 58 : 8

 
prayer

ഞങ്ങളുടെ രക്ഷകനും, സംരക്ഷകനുമായ നല്ല ഈശോയെ... സമാധാനം നഷ്ടമായ കുടുംബങ്ങളിൽ ഈശോയെ അവിടുന്ന് കടന്നുചെല്ലണമേ. ഈശോയെ അങ്ങയുടെ കൃപകൾക്കുവേണ്ടി ഇതാ അങ്ങേ മക്കൾ കാത്തിരിക്കുന്നു ഞങ്ങളുടെ ആഗ്രഹങ്ങളും, നിയോഗങ്ങളും നേടിത്തരണമേ. അഗതികളുടെയും, ആലംബഹീനരുടെയും ആശ്വാസമായ അങ്ങയെ നൊന്തുവിളിക്കുന്ന മക്കളുടെ അടുക്കൽ ഓടിയെത്തേണമെ നാഥാ വൈകരുതേ ഈശോയെ. അറിവില്ലാതെ ചെയ്തുപോയ പാപങ്ങൾ നിരവധിയാണ്‌ കർത്താവേ. എങ്കിലും അവിടുത്തേ കാരുണ്യം അതിനേക്കാൾ വലുതാണല്ലോ. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥതയാൽ ഞങ്ങൾ ഈശോയുടെ പക്കൽ അണയുന്നു. ഇന്നുവരെ ലഭിച്ച അനുഗ്രഹങ്ങൾക്ക്‌ നന്ദി പറയുവാൻ ഈ ജന്മം തികയുകയില്ല. ഈ സന്ധ്യാപ്രാർത്ഥനയിൽ ജപമാല വഴി നിയോഗം വച്ച്‌ പ്രാർത്ഥിക്കുന്ന ആയിരങ്ങൾ ഉണ്ടെന്ന് അമ്മ അറിയുന്നുവല്ലോ. ഓരോ ദിവസവും പുതിയ സ്നേഹത്തിലേക്ക്‌. ആശ്വാസത്തിന്റെ തണലിലേക്ക്‌ ഞങ്ങളെ കൂട്ടിക്കൊണ്ട്‌‌ പോകണമേ. സന്തോഷം, സമാധാനം, സുരക്ഷിതത്വം എന്നിവ അനുഭവിച്ച്‌ ഉത്തമരായി ജീവിക്കുവാൻ കൃപയേകണമെ. സ്വപ്നങ്ങളും പ്രതീക്ഷകളും. യഥാർത്ഥജീവിതവുമായി പോരടിക്കുന്ന അവസരങ്ങളിൽ അമ്മ സഹായഹസ്തം നീട്ടണമേ. നിത്യഹായനാഥേ പ്രാർത്ഥിക്കണമേ... ത്രീയെകദൈവത്തിന്‌ ഏറ്റവും പ്രിയമുള്ള കന്യാമാതാവു വഴി ഞങ്ങൾ സമർപ്പിക്കുന്ന യാചനകൾ കേട്ടരുളണമേ... കനിയണമേ... ആമേൻ

Tags

Share this story

From Around the Web