ഉറങ്ങും മുൻപ്........ നിങ്ങള്‍ സന്തോഷത്തോടെ പുറപ്പെടും; സമാധാനത്തില്‍ നയിക്കപ്പെടും; മലകളും കുന്നുകളും നിങ്ങളുടെ മുന്‍പില്‍ ആര്‍ത്തുപാടും; വനവൃക്‌ഷങ്ങള്‍ കൈകൊട്ടും. ഏശയ്യാ 55 : 12

 
prayer

കരുണയുള്ള ഞങ്ങളുടെ നല്ല കര്‍ത്താവേ... അങ്ങയുടെ സന്നിധിയില്‍ ഞങ്ങൾ ഞങ്ങളുടെ ഹൃദയം ഉയര്‍ത്തുന്നു ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉപജീവനത്തിനായി ജോലിയെടുക്കുന്ന എല്ലാ മക്കളെയും അങ്ങേ കരുണയ്ക്കു മുന്‍പില്‍ സമര്‍പ്പിക്കുന്നു.
സാമ്പത്തിക ക്ലേശത്താല്‍ വിഷമിക്കുന്നവരെയും, 
ജോലിയില്‍ തടസ്സങ്ങള്‍ നേരിട്ട് വിഷമിച്ചു കഴിയുന്നവരെയും ഈ നിമിഷം ഓര്‍ക്കുന്നു. 
തിരസ്കരണങ്ങളാൽ, തെറ്റിദ്ധാരണകളാൽ ക്ലേശിക്കുന്നവര്‍ക്ക് അങ്ങേ കൃപയാല്‍ സാന്ത്വനം നൽകണമേ. തെറ്റുകളില്‍ നിന്നും തെറ്റിലേയ്ക്ക് വഴുതി വീഴാന്‍ ഞങ്ങള്‍ക്ക് ഇടയാകാതിരിക്കട്ടെ.
ഉള്ളതില്‍ തൃപ്തിപ്പെടാനും, എളിമയില്‍ ജീവിതം ക്രമീകരിക്കാനും ഞങ്ങളെ സഹായിക്കണമേ.
മാനസിക ബുദ്ധിമുട്ടുകളാല്‍ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം നൽകണമേ.
ഭാവിയുടെ പ്രതീക്ഷയായ യുവതി യുവാക്കളെ
തിന്മയില്‍ നിന്നും കുതന്ത്രങ്ങളില്‍ നിന്നും അകറ്റി നിർത്തണമേ. അങ്ങേ മറന്നു ജീവിക്കാന്‍ ഒരിക്കലും ഇടവരുത്തരുതേ. ഈ രാത്രിയില്‍ ഞങ്ങളോടൊപ്പം പ്രാര്‍ഥിക്കുന്ന എല്ലാ കൂട്ടുകാരുടെയും അഭിലാഷങ്ങള്‍ അങ്ങേക്ക് ഇഷ്ടമെങ്കില്‍ സാധിച്ചു കൊടുക്കണമേ.
എല്ലാ മനസ്സുകളിലും അങ്ങയുടെ സന്തോഷവും സമാധാനവും നൽകണമേ. പരിശുദ്ധ അമ്മയുടെ വിമലഹൃദയം ഞങ്ങള്‍ക്കുവേണ്ടി സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകള്‍ കേള്‍ക്കണമേ... ആമേൻ

Tags

Share this story

From Around the Web