ഉറങ്ങും മുന്‍പ്.........നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെനീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും. മത്തായി 6 : 33

 
prayer


ഞങ്ങളുടെ ദൈവമായ നല്ല കര്‍ത്താവേ... എത്ര മനോഹരമായാണ് ഞങ്ങളെയൊക്കെ അങ്ങയുടെ പൊന്‍ കരത്താല്‍ അവിടുന്ന് കാത്തു പരിപാലിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ഈശോയെ അങ്ങേക്ക് നന്ദി പറയാതെ ഞങ്ങള്‍ക്ക് ഉറങ്ങാനാകില്ല. ഇന്നത്തെ ദിവസം തന്നെ എത്രയെത്ര പ്രയാസകരമായ അവസ്ഥകളിലൂടെ ഞങ്ങള്‍ കടന്നു പോയി അവിടെയൊക്കെ അങ്ങയുടെ അദൃശ്യമായ കരം ഞങ്ങളെ വഴി നടത്തി. പ്രകാശപൂര്‍ണ്ണമായ അങ്ങേ ഉത്ഥാനത്തിന്റെ ഫലമനുഭവിക്കുവാന്‍ സര്‍വ്വരെയും അങ്ങ് യോഗ്യരാക്കി. പാപിയെന്നോ കുറവുള്ളവനെന്നോ. കറുത്തവനെന്നോ വെളുത്തവനെന്നോ. ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ ഞങ്ങളെ അവിടുന്ന് അനുഗ്രഹിക്കുന്നു. ഈ മനുഷ്യരുടെ സ്‌നേഹം കാത്തിരിക്കുന്ന ഞങ്ങള്‍ ദൈവികമായ ഈ പരിഗണനയും സ്‌നേഹവും കാണാതെ പോകുന്നു. എന്തൊരു അന്ധമായ ലോകത്താണ് ഞങ്ങള്‍ എന്നോര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു. ഞങ്ങളെ അവിടത്തോട് ചേര്‍ത്ത് നിര്‍ത്തണമേ. കഴിഞ്ഞു പോയ കാലങ്ങളില്‍ ഞങ്ങള്‍ എന്തായിരുന്നോ അതെല്ലാം വിട്ടെറിഞ്ഞ ഒരു പുതിയ മനുഷ്യരായി ഞങ്ങളെ രൂപാന്തരപ്പെടുത്തണമേ. പരിശുദ്ധാത്മാവേ ഞങ്ങളുടെ ബുദ്ധിക്ക് പ്രകാശം നല്‍കേണമേ... ആമേന്‍

Tags

Share this story

From Around the Web