ഉറങ്ങും മുൻപ്‌.........കര്‍ത്താവില്‍ ആശ്രയിക്കുക. അവിടുന്ന്‌ നിന്നെ സഹായിക്കും.നേരായ മാര്‍ഗത്തില്‍ ചരിക്കുക;കര്‍ത്താവില്‍ പ്രത്യാശ അര്‍പ്പിക്കുക. പ്രഭാഷകന്‍ 2 : 6

 
prayer

സ്നേഹ സ്വരൂപനായ ഞങ്ങളുടെ ദൈവമേ...
സ്നേഹത്തിന്റെ കുറവുകൾ മൂലം വേദനിക്കുന്ന ഞങ്ങളെ അങ്ങേ തിരുഹൃദയ സ്നേഹത്തിലേക്ക്‌ ചേർത്തു നിർത്തണമേ. ഞങ്ങളുടെ ജീവിതം ഈശോയില്ലാതെ അപൂർണ്ണമാണല്ലോ. ഞങ്ങൾക്കായ്‌ അങ്ങ്‌ സ്നേഹമായി ഈ മണ്ണിൽ വന്നു. കർത്താവായ യേശുവേ ഞങ്ങളുടെ ഇല്ലായിമകളുടെ ലോകത്ത്‌ അങ്ങ്‌ സ്നേഹം കൊണ്ട്‌ നിറക്കണമേ. എന്തെന്നാൽ അവിടുത്തെ സ്നേഹത്താൽ ഞങ്ങളുടെ ആന്തരീകമുറിവുകൾ ഉണങ്ങുമല്ലോ. ഞങ്ങളിലെ ശൂന്യത നീക്കി ഞങ്ങളെ നേടിയെടുക്കണമേ. ഞങ്ങൾക്കായി ക്രൂശിക്കപ്പെട്ട ഈശോയെ അങ്ങേക്കായി നൽകുവാൻ ഈ ജീവിതം അങ്ങ്‌ വിശുദ്ധീകരിക്കണമേ. ഞങ്ങളും ഞങ്ങൾക്കുള്ളതും എല്ലാം തമ്പുരാന്റെ ദാനമാണല്ലോ. നിത്യമായ സന്തോഷം ദൈവമായ അങ്ങേ പക്കൽ മാത്രമാണല്ലോ. ഭയമില്ലാതെ ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളെ എതിർക്കുന്ന ശത്രുക്കളെ സ്നേഹം കൊണ്ട്‌ സ്വന്തമാക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ. ഈ പ്രാർത്ഥനയിൽ അങ്ങേ മുഖം ഞങ്ങളുടെ മനസിൽ പതിയട്ടെ. അങ്ങയുടെ ചിരിക്കുന്ന മുഖവും വിരിച്ച കരവും ഞങ്ങൾക്ക് ധൈര്യം പകരട്ടെ... ആമേൻ

Tags

Share this story

From Around the Web