ഉറങ്ങും മുൻപ്‌.........മകനേ, ജീവിതകാലം മുഴുവന്‍ നമ്മുടെ ദൈവമായ കര്‍ത്താവിനെ ഓര്‍ക്കുക. ഒരിക്കലും പാപം ചെയ്യുകയോ അവിടുത്തെ കല്‍പനകള്‍ ലംഘിക്കുകയോ അരുത്‌. തോബിത്‌ 4 : 5

 
prayer

ഞങ്ങൾക്കായി ഒരു ദൈവീകപദ്ധതിയുണ്ടെന്ന് അനുദിനം ഞങ്ങളെ ഓർമ്മിപ്പിക്കുന്ന കർത്താവേ... നന്ദി നിറഞ്ഞ മനസുമായി അങ്ങേ മുൻപിൽ അണഞ്ഞിരിക്കുന്ന ഞങ്ങളെ കാത്തുരക്ഷിക്കണമേ. പ്രഭാതം മുതൽ പ്രദോഷം വരെ അങ്ങയെ സ്നേഹത്തിന്റെ കരം ഞങ്ങൾക്ക്‌ തണലായി നൽകണമേ. ആയിരക്കണക്കിനു പ്രശ്നങ്ങൾ ഞങ്ങൾക്കെതിരായി വന്നാലും അങ്ങയുടെ വാഗ്ദാനം മാറ്റമില്ലാത്തതാണല്ലോ. അനുഗ്രഹിക്കുവാനും വളർത്തുവാനും അങ്ങേ മക്കളെന്ന നിലയിൽ സമൂഹത്തിന്‌ മാതൃകയാകുവാനും ഞങ്ങൾക്ക്‌ കഴിയട്ടെ. പാപത്തിന്റെയും ശാപത്തിന്റെയും അടിമത്തത്തിൽ നിന്നും ഞങ്ങളെ മോചിപ്പിച്ച കർത്താവേ... ചെയ്ത പാപങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുമ്പോൾ അങ്ങേ കരുണ ഞങ്ങളിൽ നിന്നും അകന്നുപോകരുതേ. അടുക്കാനാവാത്തവിധം അങ്ങയെ വേദനിപ്പിക്കുവാൻ ഈശോയെ ഞങ്ങൾക്ക്‌ ഇടയാകരുതേ. പ്രലോഭിപ്പിക്കുന്ന സാത്താന്റെ തന്ത്രങ്ങളെ പ്രതിരോധിക്കുവാൻ പരിശുദ്ധാരൂപിയുടെ കവചം ഞങ്ങൾക്ക്‌ നൽകണമേ. ഞങ്ങളുടെ  പദ്ധതികൾ അവിടുത്തെ സ്വർഗ്ഗീയ പദ്ധതിയോട്‌ ചേർക്കപ്പെടുവാൻ കൃപയുണ്ടാകണമേ. പരാജിതനും അവമാനിതനുമായി മാറാൻ. ലോകത്തെ ജയിച്ച നാഥാ ണങ്ങൾക്ക്‌ ഇടയാകരുതേ. കുടുംബമൊന്നാകെ അങ്ങേക്ക്‌ സമർപ്പിക്കുന്നു. സന്ധ്യാപ്രാർത്ഥനയിൽ ഞങ്ങൾ മുടങ്ങാതെ അവിടുത്തെ നാമത്തിന്‌ സ്തുതിയും ബഹുമതിയും അർപ്പിക്കുമെന്ന് പ്രതിജ്ഞ ചെയുന്നു. പ്രാർത്ഥനയോടെ. കണ്ണീരോടെ കാത്തിരിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച്‌ അനുഗ്രഹിക്കണമേ... പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിന്റെ അമൂല്യനാമത്തിൽ  ഇന്നും എന്നേക്കും... ആമേൻ

Tags

Share this story

From Around the Web