ഉറങ്ങും മുൻപ്‌.........അവിടുത്തെ കല്‍പനകള്‍ പാലിച്ച്‌ അവിടുത്തെ മാര്‍ഗത്തില്‍ ചരിച്ചാല്‍ കര്‍ത്താവ്‌ നിന്നോടു ശപഥം ചെയ്‌തിട്ടുള്ളതു പോലെ നിന്നെ തന്റെ വിശുദ്ധ ജനമായി ഉയര്‍ത്തും. നിയമാവര്‍ത്തനം 28 : 9

 
prayer

പരിശുദ്ധനായ ഞങ്ങളുടെ നല്ല ദൈവമേ...  കാറ്റിനെയും കടലിനേയും ശാന്തമാക്കുകയും, ഭയന്നു വിറച്ച ശിഷ്യന്മാരെ ആശ്വസിപ്പിക്കുകയും ചെയ്ത കർത്താവേ. ജീവത പ്രതിസന്ധിയിൽ കഴിയുന്ന എല്ലാ മക്കളെയും അവിടുത്തെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. വലിയ ആശ്വാസം ഏകണമേ.  മനുഷ്യനു സാദ്ധ്യമായ രീതിയിൽ ഞങ്ങൾ ജീവിതത്തിൽ പ്രതിസന്ധികളെ പ്രതിരോധിക്കുവാൻ ശ്രമിക്കുന്നു. നാഥാ, ഞങ്ങൾക്ക് തുണയായിരിക്കണമേ. ദൈവം അറിയാതെ ഈ ഭൂമിയിൽ ഒന്നും സംഭവിക്കുന്നില്ലല്ലോ. പ്രകൃതിയുടെ രീതികളെ പോലും അതിലംഘിക്കുന്ന അവിടുത്തെ ദൈവികത മനുഷ്യകുലത്തിൽ വീണ്ടും പ്രകടമാക്കപ്പെടട്ടെ. കർത്താവേ, അവിടുത്തെ കുരിശു മരണസമയത്തു, നീ ദൈവമാണെങ്കിൽ ഇറങ്ങി വരിക എന്ന് പരിഹസിച്ചത് പോലെ   ഈ ദുഷിച്ച കാലഘട്ടത്തിൽ ഞങ്ങളെ പരിഹസിക്കുന്ന അനേകം പേര് ഉണ്ട്. ദൈവമായ അങ്ങയെ മനുഷ്യബുദ്ധി കൊണ്ട് അളക്കുന്ന അവരുടെ മേൽ കൃപയായിരിക്കണമേ. അങ്ങയുടെ പദ്ധതിയും ഹിതവും നിറവേറുമ്പോൾ ആകുലത കൂടാതെ സമചിത്തതയോടു കൂടി വ്യാപാരിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. വിശുദ്ധ കർമ്മങ്ങളിൽ പങ്കുചേരുവാൻ സാധിക്കാതെ വിഷമിക്കുന്നവർക്ക് ആശ്വാസം ഏകണമേ.  ഈ കാലയളവിൽ പ്രാർത്ഥനയിൽ ആയിരിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. വിശുദ്ധിയിൽ ഞങ്ങൾ കൂടുതൽ വളരുവാൻ ഇടവരട്ടെ. കൂടുതൽ സമയം വ്യക്തിപരമായി പ്രാർത്ഥിച്ചും, ബൈബിൾ പഠിച്ചും ദൈവത്തെ കൂടുതൽ അറിയുവാൻ ഞങ്ങൾക്ക് സാധിക്കട്ടെ. ഈശോയെ എത്രയും വേഗം ഞങ്ങളുടെ ജീവത പ്രതിസന്ധികളിൽ ഇടപ്പെടണമേ... 
ആമേൻ

Tags

Share this story

From Around the Web