ഉറങ്ങും മുൻപ്‌.........നിന്റെ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക, അവിടുന്നു നിന്നെ താങ്ങിക്കൊള്ളും;നീതിമാന്‍ കുലുങ്ങാന്‍ അവിടുന്നു സമ്മതിക്കുകയില്ല. സങ്കീര്‍ത്തനങ്ങള്‍ 55 : 22

 
prayer

പരിശുദ്ധ അമ്മേ ഞങ്ങളുടെ സഹായമേ... കൊന്ത മണികൾക്കൊപ്പം ഞങ്ങളുടെ പിടയുന്ന ചങ്കിന്റെ താളവും അമ്മ ഗ്രഹിക്കണമേ. ഈ രാത്രിയുടെ യാമങ്ങളിൽ ഞങ്ങൾ അങ്ങേ വിലയേറിയ മാദ്ധ്യസ്ഥം തേടുന്നു. എത്രയും ദയയുള്ള മാതാവേ, ഞങ്ങളുടെ പ്രാർത്ഥനകൾ അവിരാമം ശ്രവിക്കുന്ന അമ്മേ, കരയുന്ന മക്കളുടെ കണ്ണീർ തുടക്കണമേ.  അഭയമില്ലാതെ കേഴുന്ന ഞങ്ങളെ ആശ്വസിപ്പിക്കാൻ മനസാകണമേ.  ബാല്യം മുതലേ ഈശോയുടെ പക്കൽ അനുഗ്രഹത്തിനായി ഞങ്ങൾ അമ്മ വഴി പ്രാർത്ഥിക്കുന്നു. ഇന്നുവരെ ലഭിച്ച സകല അനുഗ്രഹങ്ങൾക്കും ഞങ്ങൾ എന്നും നന്ദിയുള്ളവരായിരിക്കും. ഞങ്ങളുടെ വിവിധങ്ങളായ പ്രാർത്ഥനാവിഷയങ്ങൾ ശ്രവിച്ച്‌ ഞങ്ങൾക്ക്‌ ഉത്തരം നൽകണമേ. ജപമാലയുടെ ശക്തി, ഒത്തൊരുമിച്ച്‌ ഒരു കുടുംബമായി ഈ സന്ധ്യാപ്രാർത്ഥനയിൽ ഞങ്ങൾ ഏറ്റു ചൊല്ലുന്നു... അങ്ങേ വിമലഹൃദയത്തിനു ഞങ്ങളെത്തന്നെ സമർപ്പിക്കുന്നു. ഈശോ വഴി ഞങ്ങൾക്ക്‌ ആവശ്യമെന്ന് അമ്മ വിശ്വസിക്കുന്നവ ഞങ്ങളുടെ സ്വന്തം അമ്മയേക്കാൾ സ്നേഹത്തോടെ ഞങ്ങൾക്ക്‌ നേടിത്തരണമേ... വ്യക്തിപരമായി ഞങ്ങളുടെ ഈ പ്രാർത്ഥനാവിഷയം(........) അങ്ങ്‌ ചെവിക്കൊള്ളണമേ. കാത്തിരിക്കുന്നു അമ്മേ. ഇനിയും പരീക്ഷിക്കരുതേ. താങ്ങാൻ കഴിയാത്തവ നൽകരുതേ. പരീക്ഷണങ്ങളിൽ ഞങ്ങൾക്ക്‌ താങ്ങും തണലുമായിരിക്കണമേ... ആമേൻ

Tags

Share this story

From Around the Web