ഉറങ്ങും മുൻപ്‌.........നമ്മുടെ വിശ്വാസത്തിന്റെ നാഥനും അതിനെ പൂര്‍ണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നില്‍ കണ്ടുകൊണ്ടുവേണം നാം ഓടാന്‍

 
prayer

ഹെബ്രായര്‍ 12 : 2

യേശുനാഥാ അങ്ങേ കുരിശു ചുമക്കാൻ ഭാഗ്യം ലഭിച്ചാൽ അത്‌ ഞങ്ങളുടെ ജീവിതത്തെ അനുഗ്രഹപൂർണ്ണമായി മാറ്റുമെന്ന് ഉറച്ച്‌ വിശ്വസിക്കുന്നു. ഇന്നുവരെ ഞാൻ കടന്നുപോയ സഹനങ്ങൾ ഞങ്ങളെ അങ്ങേ സന്നിധിയിലേക്ക്‌ ഉയർത്തുമല്ലോ.
ക്രൂശിതനായ ഈശോയുടെ തിരുമുറിവുകളുടെ അമൂല്യയോഗ്യതയാൽ ഞങ്ങളെ വിശുദ്ധീകരിക്കണമേ. അങ്ങേ തിരുരക്തം ഞങ്ങളിലും ഞങ്ങളുടെ കുടുംബത്തിനും സദാ സംരക്ഷണം നൽകട്ടെ. ഞങ്ങളുടെ രക്ഷകനും നാഥനുമായ മിശിഹാ കർത്താവേ... ഞങ്ങളെ സഹായിക്കണമേ. അങ്ങാണല്ലോ ഞങ്ങൾക്ക്‌ എന്നും അത്താണിയായുള്ളത്‌. കർത്താവായ ഈശോയെ ഒരിക്കൽ കൂടി ഈ രാത്രിയിൽ നന്ദി നിറഞ്ഞ ഹൃദയത്തോടെ അങ്ങയുടെ മുൻപിൽ ആയിരിക്കുന്നു. ഞങ്ങൾ അങ്ങയിൽ പരിപൂർണ്ണമായി വിശ്വസിക്കുന്നു. ഇന്നുവരെ ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ച എല്ലാ കുറ്റങ്ങൾക്കും കുറവുകൾക്കും മാപ്പു ചോദിക്കുന്നു കർത്താവേ... അങ്ങ്‌ കരുണയുള്ള ദൈവമാണെന്നും സ്നേഹം കൊണ്ട്‌ ഞങ്ങളെ ചേർത്തു പരിപാലിക്കുന്നുവെന്നും ഞങ്ങൾ അറിയുന്നു. ഞങ്ങളുടെ നിരവധിയായ പാപങ്ങൾ മായിച്ച്‌. അങ്ങേ അനുഗ്രഹത്തിനു ഞങ്ങളെ 
 യോഗ്യനാക്കണമേ. ഇന്നത്തെ ഞങ്ങളുടെ  എല്ലാ പരിശ്രമങ്ങളും നാളെ ഞങ്ങൾക്ക്‌ മഹത്വമായി മാറ്റണമേ. ഞങ്ങളേയും ഞങ്ങളുടെ  കുടുംബത്തെയും സഹോദരങ്ങളെയും കാത്തു പരിപാലിക്കണേ. അസുഖങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുരക്ഷിക്കണേ. ഇന്നത്തെ രാത്രിയിൽ ശാന്തമായി ഉറങ്ങുവാൻ കൃപ തരണമേ. മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക്‌ തമ്പുരാനെ പരിഹാരം കാണിച്ചു തരണേ...
നിത്യം പിതാവിൻ്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും, നാമത്തിൽ... ആമേൻ

Tags

Share this story

From Around the Web