ഉറങ്ങും മുൻപ്.........ദൈവമായ കര്‍ത്താവ്‌ എന്നെ സഹായിക്കുന്നു. ആര്‌ എന്നെ കുറ്റം വിധിക്കും? അവരെല്ലാം വസ്‌ത്രംപോലെ പഴകിപ്പോകും.  ഏശയ്യാ 50 : 9

 
Prayer

ഞങ്ങളെ സൃഷ്ടിച്ച് പരിപാലിക്കുന്ന യേശുനാഥാ... അങ്ങേക്കായ് ജീവിക്കുവാൻ ഞങ്ങൾക്ക് ശക്തിയും ധൈര്യവും തരേണമേ പലപ്പോഴും ദൈവമേ. അങ്ങേ ശബ്ദം കേൾക്കാതേ ഞങ്ങൾ നടന്നുനീങ്ങിയ വഴികൾ ഞങ്ങൾക്ക് പരാജയം സമ്മാനിച്ചിട്ടുണ്ട്. തിരിച്ചറിഞ്ഞ് തിരികെ അങ്ങിലേക്ക് നടന്നടുക്കുവാൻ ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നു. ഈ പ്രാർത്ഥനാവേളയിൽ ഞങ്ങളെ പൂർണ്ണമായി ഏറ്റെടുക്കണമേ. ജോലിയില്ലാതെയും ഉപജീവനത്തിനു വഴിയില്ലാതെയും നട്ടം തിരിയുന്ന മക്കളെ തൃക്കൺപാർക്കണമേ, വളരെ ( പ്രത്യേകിച്ച് ) ജോലിനഷ്ട്ടമായ മക്കളെയും, കടബാധ്യതയിൽ ആത്മഹത്യയെക്കുറിച്ച് ആലോച്ചിച്ച് മനം തകർന്നിരിക്കുന്ന ഞങ്ങളുടെ സഹോദരങ്ങളെ അങ്ങ് കാണാതെ പോകല്ലേ. ജോലി തേടി അന്യരാജ്യങ്ങളിൽ പോയി. അർഹമായ ജോലി ലഭിക്കാതെയും, ചെയ്യുന്ന ജോലിയ്ക്ക് അർഹമായ വേതനം ലഭിക്കാതെയും, താമസത്തിനും, ഭക്ഷണത്തിനു പോലും വക കിട്ടാതെ കഷ്ട്ടപ്പെട്ട് ജീവിക്കുന്ന പ്രവാസികളെ ജന്മനാട്ടിൽ തിരിച്ചെത്തിച്ച് കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കാൻ കൃപ അരുളണമേ...
 നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവത്തിന്റെ നാമത്തിൽ... ആമേൻ

Tags

Share this story

From Around the Web