ഉറങ്ങും മുൻപ്.........എന്റെ ജനം എന്റെ നാമം അറിയും. ഞാന്‍ തന്നെയാണു സംസാരിക്കുന്നതെന്ന് ആദിവസം അവര്‍ അറിയും. ഇതാ, ഞാന്‍ ഇവിടെയുണ്ട്.ഏശയ്യാ 52 : 6
ഞങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രമായ മിശിഹായേ... ഞങ്ങൾക്ക് നൽകിയിരിക്കുന്ന ഈ കൊച്ചുജീവിതം അങ്ങയെ സ്നേഹിച്ച്. മഹത്വപ്പെടുത്തി ജീവിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കാനും പ്രവർത്തിക്കുവാനും. മറ്റുള്ളവർക്കായി ദൈവതിരുമുൻപിൽ നിലകൊള്ളുവാനും ഞങ്ങൾക്ക് ശക്തി തരേണമേ. അങ്ങ് ആഗ്രഹിക്കാത്തതൊന്നും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാതിരിക്കട്ടെ ദൈവമേ. ഞങ്ങളുടെ നിയോഗങ്ങളെയും ഉത്തരവാദിത്വങ്ങളെയും അനുദിനം ഞങ്ങളെ ഓർമ്മപ്പെടുത്തേണമേ. ആവശ്യങ്ങളും അനാവശ്യങ്ങളും ഞങ്ങൾ തിരിച്ചറിയട്ടെ. സുഖങ്ങളും ദുഃഖങ്ങളും ഒരേ സന്തോഷത്തോടെ അങ്ങിൽ നിന്നും സ്വീകരിക്കുവാൻ ഞങ്ങൾക്ക് കൃപ തരേണമേ. നഷ്ടപ്പെടുത്തുവാൻ ഞങ്ങൾക്ക് ദൈവത്തേക്കാൾ വലുതായി ആരുമില്ലെന്ന് ഞങ്ങൾ മനസിലാക്കുന്നു. ഞങ്ങളുടെ ഇന്നത്തെ ഈ അവസ്ഥ അങ്ങ് അനുഗ്രഹമായി മാറ്റിത്തരേണമെ. ഞങ്ങളുടെ സഹായം ആവശ്യമായി വരുന്ന മേഖലകൾ, വ്യക്തികൾ, സാഹചര്യങ്ങൾ എന്നിവ ഞങ്ങൾക്ക് കാണിച്ചു തരണമേ. കുഞ്ഞുനാൾ മുതൽ ഞങ്ങൾക്ക് ലഭിച്ച വിശ്വാസം. തനിമ നഷ്ടപ്പെടാതെ. ഒട്ടും ചോർന്നുപോകാതെ മറ്റുള്ളവരിലേക്ക് പകരുവാൻ ഞങ്ങൾക്ക് കഴിയട്ടെ. ഞങ്ങളെ വേദനിപ്പിക്കുന്നവരെയും. കഷ്ടപ്പെടുത്തുന്നവരെയും സ്നേഹത്തോടെ സ്വീകരിക്കുവാനുള്ള ഹൃദയവിശാലത നൽകി അനുഗ്രഹിക്കണമേ. ഇന്ന് ഞങ്ങൾ ഈ വിധം ജീവനോടെ. ആരോഗ്യത്തോടെ ഇരിക്കുവാൻ കാരണമായവരെയെല്ലാം നന്ദിയോടെ ഓർക്കുന്നു. ആരെങ്കിലും ഞങ്ങൾ മൂലം വേദനിച്ചുവെങ്കിൽ മാപ്പു ചോദിക്കുന്നു. നാളെയുടെ ദിവസം അധികമായി അങ്ങേ സ്നേഹിക്കുവാൻ. ഒരിക്കൽക്കൂടി അങ്ങ് അനുവദിക്കണമേ. എല്ലാ ദാനത്തിനും നന്ദി. എല്ലാ അനുഭവങ്ങളും ഞങ്ങളെ അങ്ങിൽ ചേർത്ത് നിർത്തുവാൻ ഇടയാക്കട്ടെ. ഈശോയെ അങ്ങേക്ക് ഞങ്ങളുടെ സ്നേഹത്തിന്റെ ഉമ്മ. നിത്യം അങ്ങയെ മാത്രം ഞങ്ങൾ ആരാധിക്കട്ടെ. അതുവഴി ഞങ്ങളുടെ എളിയജീവിതം അങ്ങേക്കുള്ള സമ്മാനമാകട്ടെ ഈശോയെ... ആമേൻ