ഉറങ്ങും മുൻപ്.........മറിയം പറഞ്ഞു : എന്റെ ആത്മാവ്‌ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.ലൂക്കാ 1 : 46

 
prayer

പരിശുദ്ധ ദൈവമാതാവായ ഞങ്ങളുടെ അമ്മേ... ലോകത്തിനു ലഭിച്ച സമ്മാനമേ. ഞങ്ങളുടെ കർത്താവായ ദൈവത്തിനു മാതാവാകാൻ തിരഞ്ഞെടുക്കപ്പെട്ട കന്യാമറിയമെ അങ്ങയെ ഞങ്ങൾ വണങ്ങുന്നു. അമ്മ വഴിയായി ഞങ്ങൾക്ക്‌ ലഭിച്ച അനുഗ്രഹങ്ങൾ നിരവധിയാണല്ലോ! തിരുക്കുടുംബത്തിന്റെ നാഥയായ അമ്മക്കല്ലാതെ ഞങ്ങളുടെ കുടുംബങ്ങളുടെ അല്ലലും ആധിയും തിരിച്ചറിയാൻ സാധിക്കുക? കുരിശിൽ കിടന്നു പിടയുമ്പോഴും. മരണത്തോളം വലിയ വേദന കടിച്ചമർത്തുമ്പോഴും പാപികളായ ഞങ്ങളേക്കുറിച്ച്‌ ചിന്തിച്ച കരുണയുടെ പരമകോടിയായ ഈശോ തമ്പുരാൻ സ്നേഹത്തിനു പകരം വയ്ക്ക്കുവാൻ പരിശുദ്ധ അമ്മയെ ഞങ്ങൾക്ക്‌ സ്വന്തം അമ്മയായി നൽകിയല്ലോ! ഞങ്ങളുടെ കുടുംബങ്ങളുടെ ജപമാലകൾ ചെവിക്കൊണ്ട്‌ ഞങ്ങളുടെ കുടുംബങ്ങളിലെ കുറവുകളെ നിറവുകൾ ആക്കി ഞങ്ങളുടെ ആകുലതകൾ തുടച്ചു മാറ്റി സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും സ്നേഹം അനുഭവിക്കുവാൻ അമ്മ ഞങ്ങൾക്ക് കൃപ നൽകണമേ... ആമേൻ

Tags

Share this story

From Around the Web