ഉറങ്ങും മുൻപ്...ഞാന്‍ പ്രശാന്തമായി കിടന്നുറങ്ങും; എന്തെന്നാല്‍, കര്‍ത്താവേ, അങ്ങുതന്നെയാണ് എനിക്കു സുരക്ഷിതത്വം നല്‍കുന്നത്. സങ്കീര്‍ത്തനങ്ങള്‍ 4 : 8
പരിശുദ്ധനായ ഞങ്ങളുടെ സ്വർഗീയ പിതാവേ... അങ്ങയുടെ സ്നേഹത്തിലും കരുണയിലും ആശ്രയിച്ചുകൊണ്ട് ഈ സന്ധ്യാസമയത്ത് ഞങ്ങൾ അങ്ങയുടെ തിരുസന്നിധിയിൽ അണയുന്നു. കർത്താവേ, ഇന്നത്തെ പകൽ മുഴുവൻ ഞങ്ങളെ കാത്തുപരിപാലിച്ചതിനും, ഞങ്ങളുടെ ജീവിതത്തിൽ അങ്ങ് ചൊരിഞ്ഞ എണ്ണമറ്റ അനുഗ്രഹങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു. ഈ ദിവസത്തിൽ ഞങ്ങളുടെ ചിന്തകളാലും വാക്കുകളാലും പ്രവൃത്തികളാലും സംഭവിച്ച എല്ലാ തെറ്റുകളും കുറവുകളും ക്ഷമിക്കണമേ. ഞങ്ങളുടെ ഹൃദയങ്ങളിലെ അശാന്തിയും ഭയവും നിരാശയും അകറ്റി അങ്ങയുടെ ദിവ്യസമാധാനത്താൽ ഞങ്ങളെ നിറയ്ക്കണമേ. ഈ സന്ധ്യയിൽ കണ്ണീരോടെ കഴിയുന്നവരെയും രോഗങ്ങളാൽ വേദനിക്കുന്നവരെയും കടബാധ്യതകളാൽ വിഷമിക്കുന്നവരെയും ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടവരെയും അങ്ങയുടെ കരുണയുള്ള കരങ്ങളാൽ ചേർത്തുപിടിക്കണമേ. ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ. ഭിന്നിച്ചുപോയ ബന്ധങ്ങളെ ഒന്നിപ്പിക്കണമേ. ഞങ്ങളുടെ ഭവനങ്ങളിൽ സ്നേഹവും ഐക്യവും സമാധാനവും നിറയ്ക്കണമേ. ഈ രാത്രിയിൽ ഞങ്ങളെ എല്ലാവിധ അനർത്ഥങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും തിന്മയുടെ ശക്തികളിൽ നിന്നും സംരക്ഷിക്കണമേ. നാളെയുടെ പ്രഭാതത്തിലേക്ക് പുതിയ പ്രതീക്ഷയോടും വിശ്വാസത്തോടും കൂടി ഉണരുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. പരിശുദ്ധ കന്യകാമറിയമേ, അങ്ങയുടെ മാതൃസ്നേഹത്തിന്റെ സംരക്ഷണത്തിൽ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും പൊതിഞ്ഞു കാത്തുകൊള്ളണമേ. ഈശോയേ, ഞങ്ങളുടെ ഇന്നലെകളെ അങ്ങയുടെ കരുണയ്ക്കും ഇന്നത്തെ ജീവിതത്തെ അങ്ങയുടെ സ്നേഹത്തിനും നാളെയെ അങ്ങയുടെ പരിപാലനയ്ക്കും ഞങ്ങൾ സമർപ്പിക്കുന്നു... ആമേൻ