ഉറങ്ങും മുൻപ്.........
കര്‍ത്താവിനെ ഭയപ്പെടുന്നവനാരോഅവന്‍ തിരഞ്ഞെടുക്കേണ്ട വഴിഅവിടുന്നു കാണിച്ചുകൊടുക്കും

 
prayer

സഹനവും സ്നേഹവും ഞങ്ങളെ പഠിപ്പിച്ച ഞങ്ങളുടെ പൊന്നുതമ്പുരാനേ...
ദാരിദ്ര്യവും പാപാവസ്ഥയും പേറുന്ന മക്കൾക്കായി എളിമയിലൂടെ അവതരിച്ചവനേ... അങ്ങേ അവർണനിയമായ ദാനത്തിനു സ്തുതിയും ആരാധനയും അർപ്പിക്കുവാൻ ഞങ്ങൾക്ക് ഇടയാക്കണമേ. വലയുന്നവരെയും ഭാരം വഹിക്കുന്നവരെയും ആശ്വസിപ്പിക്കുന്ന കർത്താവെ... ഞങ്ങൾക്കുണ്ടാകുന്ന അനുദിന സഹനങ്ങളുടെ നടുവിൽ കർത്താവിന്റെ കുരിശിലെ ധൈര്യം ഞങ്ങളെ ബലപ്പെടുത്തട്ടെ. സഹതപിക്കുന്നവരെ നോക്കി അവരുടെ സങ്കടങ്ങളെ ഒപ്പിയെടുത്ത ദൈവത്തിന്റെ കരുണയുടെ മുഖമാകുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ആശുപത്രികളിലും. അഗതി മന്ദിരങ്ങളിലും വേദനയോടെ കണ്ണീരൊഴുക്കുന്നവരുടെ പ്രാർത്ഥന കേൾക്കാൻ ഈ നിമിഷം അവിടുന്ന് മനസാകണമേ. വഴിയരുകിലും തെരുവോരങ്ങളിലും ഭിക്ഷക്കാരെക്കാൾ ദയനീയമായി ജീവിതം തള്ളി നീക്കുന്നവരെ കാണാതെ പോകരുതേ. അവിടുത്തെ തുല്യനീതി. കരുണയുടെ ത്രാസിൽ ഏവർക്കും അളന്നു നൽകണമേ. ഞങ്ങളുടെ പ്രത്യേക പ്രാർത്ഥന നിയോഗം അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു. അനുഗ്രഹിച്ച് ആശീർവദിക്കണമേ... ആമേൻ

Tags

Share this story

From Around the Web