ഉറങ്ങും മുൻപ്.........കര്‍ത്താവിന്റെ ഭക്തന്‍മാരെ, ചെറിയവരെയും വലിയവരെയും, അവിടുന്ന് അനുഗ്രഹിക്കും
ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ... ഈ സന്ധ്യസമയം ഈശോയെ ഞങ്ങൾ ഇതാ അങ്ങെ മുൻപിൽ നിൽക്കുന്നു. കുശവന്റെ കയ്യിലെ കളിമണ്ണു പൊലെ യാതൊരു പരിഭവമോ പരാതിയോ ഇല്ലാതെ, അങ്ങെ സന്നിധിയിൽ അണഞ്ഞിരിക്കുന്ന അങ്ങെ മക്കളെ കാരുണ്യത്തോടെ നോക്കണമേ. അങ്ങെ തിരു കരവിരുതാൽ അങ്ങേക്കു ഇഷ്ടമുള്ളത് പോലെ ഞങ്ങളെ മെനയണമേ. ദാനമായ് അങ്ങു നൽകിയ ജീവിതം അങ്ങേക്കു പ്രീതികരമായ വിധത്തിൽ ജീവിക്കുവാനും, നല്ല ഫലങ്ങൾ പുറപ്പെടുവിക്കാനും ഞങ്ങളെ അനുഗ്രഹിക്കണമേ. ഓരോ നിമിഷവും അങ്ങെ ഓർത്ത് കൊണ്ടു, അങ്ങെ സ്നേഹം നുകർന്ന് കൊണ്ട് അങ്ങനെ ഞങ്ങളുടെ ജീവിതം സഫലമാകാൻ അനുഗ്രഹിക്കണമേ നാഥാ. ഈശോ നാഥാ... തല ചായ്ക്കാൻ ഒരു ഭവനം പോലും ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അവിടുത്തെ തിരുഹിതത്തിനു അനുസൃതമായി ഭവനങ്ങളെ കൊടുത്തു അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കുന്നു. ഈ പ്രാർത്ഥന വേളയിൽ കടബാധ്യത മൂലം വേദനിക്കുന്ന കുടുംബനാഥന്മാരെ സമർപ്പിക്കുന്നു. ഈശോയെ വേണ്ട വഴികൾ തുറന്നു നൽകണമേ നാഥാ... ഈശോയെ വ്യാപാര മേഖലയിലെ പ്രതിസന്ധികൾ മൂലം വേദനിക്കുന്നവരെ സമർപ്പിക്കുന്നു. ഈശോയെ തടസ്സങ്ങളെ മാറ്റി നല്ല രീതിയിൽ വ്യാപാരങ്ങൾ നടക്കുവാൻ അനുഗ്രഹിക്കണേ... ഈ സന്ധ്യ പ്രാർത്ഥനയിൽ ഒത്തുചേർന്ന് പ്രാർത്ഥിക്കുന്ന എല്ലാ കുടുംബങ്ങളുടെയും നിയോഗങ്ങളെ അങ്ങേയ്ക്ക് സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. എല്ലാ നിയോഗങ്ങൾക്കും മേൽ അങ്ങയുടെ ശക്തമായ കരങ്ങൾ പ്രവർത്തിച്ച് അൽഭുതം കാണുവാൻ ഇട വരുത്തണേ കർത്താവേ... പിതാവിൻ്റെയും, പുത്രൻ്റെയും, പരിശുദ്ധാത്മാവിന്റെയും നാമത്തിൽ... ആമേൻ