ഉറങ്ങും മുൻപ്‌.........കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്‌ 

 
prayer

ഞങ്ങളെ കുറിച്ച് ഒരു പദ്ധതിയുള്ള കർത്താവേ... അവിടുത്തെ ഞങ്ങൾ ആരാധിക്കുകയും അവിടുത്തെ സ്നേഹത്തിനു നന്ദി പറയുകയും ചെയ്യുന്നു. അവിടുത്തോട് ചേർന്ന് നിൽക്കുവാൻ ഞങ്ങൾക്ക് കൃപ നല്കണമേ. ദൈവ ഭയത്തിൽ ജീവിച്ചിട്ടും, സഹനങ്ങൾ കടന്നു വന്നിരിക്കുന്ന മക്കളെ പ്രത്യകം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവിടുത്തെ പദ്ധതിയിലെ നന്മ അറിയുവാൻ അവർക്ക് ഇടവരുത്തണമേ. നല്ല നാഥാ, ദുഷ്ടരുടെ വളർച്ചയിൽ അസൂയ തോന്നുവാനോ, അവരെ പിന്തുടരുവാനോ ഞങ്ങൾക്ക് ഇടവരുത്തരുതേ. ബൈബിളിലെ ജോബിനെപ്പോലെ സഹനങ്ങളിലെ തീച്ചൂളയിൽ പോലും ദൈവത്തോട് ചേർന്ന് നില്ക്കുവാനും, പൂർവപിതാവായ യാക്കോബിനെപോലെ അവിടുത്തെ പദ്ധതിയിലെ നന്മ അനുഭവിക്കുവാനും ഇടവരുത്തണമേ. മറ്റുളവരുടെ വേദനകളിൽ ദുഃഖിക്കുകയും അവരുടെ സന്തോഷങ്ങളിൽ ആനന്ദിക്കുകയും ചെയ്യുവാനുള്ള ഒരു നല്ല മനസു ഞങ്ങൾക്ക് നൽകണമേ. സാധിക്കുന്ന വിധത്തിലുള്ള ഉപകാരങ്ങൾ സമൂഹത്തിനു നൽകുവാൻ ഞങ്ങളെ സഹായിക്കണമേ. സ്വീകരിക്കുന്നതിൽ ഉപരിയായി കൊടുക്കുവാൻ ഉള്ള കൃപയാൽ ഞങ്ങൾ നിറയപ്പെടട്ടെ. വലിയ നന്മകളാൽ ഞങ്ങളുടെ ജീവിതം നിറയപ്പെടട്ടെ... ആമേൻ

Tags

Share this story

From Around the Web