ഉറങ്ങും മുൻപ്‌.........കര്‍ത്താവാണു നിന്റെ കാവല്‍ക്കാരന്‍;നിനക്കു തണലേകാന്‍ അവിടുന്നുനിന്റെ വലത്തുഭാഗത്തുണ്ട്‌
 

 
prayer

സങ്കീര്‍ത്തനങ്ങള്‍ 121 : 5

സ്നേഹനിധിയായ ഞങ്ങളുടെ നല്ല ഈശോയെ... അങ്ങയുടെ അവർണ്ണനീയമായ സ്നേഹം ഞങ്ങളെ പൊതിഞ്ഞു നിൽക്കുവോളം എന്തൊക്കെ പ്രതിസന്ധികൾ ജീവിതത്തിലുണ്ടായാലും തളരുകില്ല ഞങ്ങൾ. ഈശോയുടെ നാമം വിളിച്ചപേക്ഷിക്കുന്ന സകലരിലേക്കും അവിടുത്തെ കാരുണ്യം വർഷിക്കേണമേ നാഥാ. നാളെയൊരു നല്ല കാലമുണ്ടാകുമെന്ന പ്രത്യാശയിലാണ്‌ ഞങ്ങൾ പ്രാർത്ഥിക്കുന്നതല്ലോ. വിജയം നൽകുന്ന യോദ്ധാവായി ദാവീദ്‌ രാജാവിനെ അഭിഷേകം ചെയ്ത കർത്താവേ. ഇസ്രായേലിന്റെ പരിപാലകനായ ദൈവമേ. പ്രവാചകന്മാരിലൂടെ അഭിഷേകമായി നിറഞ്ഞുനിന്ന പരിശുദ്ധാത്മായ ദൈവമേ. ഞങ്ങളെ ശക്തിപ്പെടുത്തണമേ. രോഗികൾക്ക്‌ സൗഖ്യവും. അനാഥർക്ക്‌ ആശ്രയവും. ദരിദ്രർക്ക്‌ ആലംബവും. അടിച്ചമർത്തപ്പെട്ടവർക്ക്‌ സ്വാതന്ത്ര്യവും. ഭയത്തിന്റെയും ഭീതിയുടെയും നിഴലിൽ പ്രാർത്ഥിക്കുന്ന മക്കൾക്ക്‌ ധൈര്യവും പകർന്നു നൽകണമെ. പ്രത്യേകനിയോഗം സമർപ്പിക്കുന്നു ഈശോയെ... കനിവോടെ കേട്ടരുളേണമേ... പരിശുദ്ധ ത്രീത്വത്തിന്റെ മഹത്വത്തിൽ... ഇന്നും എന്നേരവും... ആമേൻ

Tags

Share this story

From Around the Web