മരണം വരെ വിശ്വസ്തനായിരിക്കുക. ജീവന്റെ കിരീടം നിനക്കു ഞാൻ നൽകും. പ്രഭാത പ്രാർത്ഥന
 

 
 jesus christ-57

ഞങ്ങളുടെ രക്ഷകനും നാഥനുമായ നല്ല ദൈവമേ... അങ്ങേയ്ക്കു ഞങ്ങളോടുള്ള അചഞ്ചലമായ സ്നേഹത്തെയും കരുതലിനെയുമോർത്ത് ഈ പ്രഭാതത്തിൽ ഞങ്ങൾ അങ്ങയെ സ്തുതിക്കുകയും ആരാധിക്കുകയും അങ്ങേയ്ക്കു നന്ദി പറയുകയും ചെയ്യുന്നു.

പകലന്തിയോളം അധ്വാനിച്ചിട്ടും ശൂന്യമായി തുടരുന്ന ഞങ്ങളുടെ ജീവിതസാഹചര്യങ്ങളിലും ഇനിയൊരു ഉയർച്ചയോ പുരോഗതിയോ ഉണ്ടാവില്ലെന്നു തീർച്ചപ്പെടുത്തിയ ഞങ്ങളുടെ ജീവിതപരാജയങ്ങളിലും അടിപതറുമ്പോൾ ഞങ്ങളാലാവും വിധം പൊരുതിയിട്ടും ജീവിതത്തിൽ തോറ്റു പോയിയെന്ന മനോവിഷമത്തെക്കാളേറെ ഞങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന പ്രിയപ്പെട്ടവരുടെ ഭാവിയും ജീവിതവും ഇരുട്ടിലായി പോകുമോയെന്ന ആധിയും ആശങ്കയുമാണ് ഞങ്ങളെ ഏറെ തളർത്തുന്നത്.

കാരുണ്യവാനായ കർത്താവേ... ഞങ്ങളിതാ അങ്ങയിൽ ശരണം പ്രാപിച്ചണയുന്നു. ഞങ്ങളെ രക്ഷിക്കണമേ. എല്ലാവിധ ആധികളിൽ നിന്നും മന:ക്ലേശങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ.

ഞങ്ങളുടെ ആഗ്രഹങ്ങളിലും അദ്ധ്വാനങ്ങളിലുമുപരിയായി അവിടുത്തെ കൃപയിൽ ആശ്രയിക്കാനുള്ള അനുഗ്രഹമേകണമേ. പ്രാർത്ഥനയിലൂടെയും പ്രത്യാശയിലൂടെയും മരണം വരെ അങ്ങയോടു ചേർന്നു നിൽക്കാനാവശ്യമായ ആത്മബന്ധത്തിൽ ഞങ്ങളെ വളർത്തുകയും ചെയ്യണമേ... അസാദ്ധ്യകാരികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായെ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ

Tags

Share this story

From Around the Web