ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക;ഞാന്‍ ജനതകളുടെ ഇടയില്‍ ഉന്നതനാണ്‌;ഞാന്‍ ഭൂമിയില്‍ ഉന്നതനാണ്‌. പ്രഭാത പ്രാർത്ഥന
 

 
 jesus christ-63

സ്നേഹത്തിന് ഇത്രയധികം സഹിക്കാൻ കഴിയുമെന്ന് ഞങ്ങളെ പഠിപ്പിച്ച നല്ല ഈശോയെ... ഓരോ പ്രഭാതത്തിലും അമ്മയെപ്പോലെ ഞങ്ങളെ തഴുകിയുണർത്തുന്ന അവിടുത്തെ സ്നേഹവാത്സല്യത്തിന് ഒരായിരം നന്ദി.

ജീവിതത്തിൽ ഞങ്ങൾ അത്രമേൽ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നവർ തന്നെയാണ് ഞങ്ങളുടെ സന്തോഷങ്ങളെ ഇല്ലാതാക്കിയതെന്നും.

ജീവിതത്തിൽ ഞങ്ങളെ ഏറ്റവും കൂടുതൽ തളർത്തിയതെന്നുമോർത്ത് വിലപിക്കുമ്പോഴെല്ലാം ഞങ്ങളുടെ ജീവിതത്തിൽ അവർക്ക് അതിനുള്ള സ്വാതന്ത്ര്യവും അവസരവും ഒരുക്കി കൊടുത്തത് ഞങ്ങൾ തന്നെയായിരുന്നുവെന്ന തിരിച്ചറിവ് പലപ്പോഴും ഞങ്ങൾക്കില്ലാതെ പോകുന്നുണ്ട്.

ഹൃദയം നുറുങ്ങിയവർക്കും മനമിടറിയവർക്കും സമീപസ്ഥനായ കർത്താവേ... ഞങ്ങളിൽ കനിയണമേ. തകർന്നുപോയ ഞങ്ങളുടെ വിശ്വാസങ്ങളെയും ജീവിതത്തെയും അങ്ങയുടെ സ്നേഹത്താൽ വീണ്ടെടുക്കണമേ. ജീവിതത്തിലും മരണത്തിലും ഏറ്റവുമടുത്ത മനോശരണത്തോടെയും.

വിശ്വസ്തതയോടെയും അങ്ങയോടു ചേർന്നിരിക്കാനുള്ള കൃപ ചൊരിഞ്ഞു നിത്യവും ഞങ്ങളെ അവിടുന്ന് അനുഗ്രഹിക്കുകയും ചെയ്യണമേ... അത്ഭുത പ്രവർത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസേ... ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ... ആമേൻ

Tags

Share this story

From Around the Web