എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിച്ച് വിശുദ്‌ധിക്കുവേണ്ടി പരിശ്രമിക്കുവിന്‍. വിശുദ്‌ധികൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല. പ്രഭാത പ്രാർത്ഥന

സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ മാതാവേ...
ജപമണികളാൽ വിശുദ്ധമാകുന്ന ഞങ്ങളുടെ ഹൃദയങ്ങളുടെ അൾത്താരയിൽ അമ്മയോടൊപ്പം പ്രാർത്ഥനയോടെ ഞങ്ങളും ഈശോയിലേക്ക് കൂടുതൽ ചേർന്നിരിക്കുന്നു. ഞങ്ങളുടെ ജീവിതം കൂടുതൽ സങ്കീർണവും പ്രശ്നങ്ങൾ നിറഞ്ഞതുമാകുമ്പോൾ എങ്ങനെ പ്രാർത്ഥിക്കണം.
എന്തു പ്രാർത്ഥിക്കണം എന്നൊന്നുമറിയാതെ പലപ്പോഴും ഞങ്ങൾ പ്രയാസപ്പെടാറുണ്ട്. ചിലപ്പോൾ മടുപ്പോടെ ഞങ്ങൾ ദൈവസന്നിധിയിൽ വന്നിരിക്കാറുണ്ട്. ചിലപ്പോഴൊക്കെ പുസ്തകങ്ങളിൽ എഴുതിച്ചേർത്തിരിക്കുന്ന പ്രാർത്ഥനകൾ ഞങ്ങൾ ആവർത്തിച്ച് ഉരുവിടാറുണ്ട്.
എന്നാൽ പലപ്പോഴും അവയ്ക്കൊന്നിനും ഞങ്ങൾ പ്രതീക്ഷിക്കുന്ന ആനന്ദവും ആശ്വാസവും നൽകാൻ കഴിയാറില്ല.
ഞങ്ങളുടെ അമ്മേ... ഞങ്ങളുടെ ആശ്രയമേ... പരിശുദ്ധ ത്രീത്വത്തിന് അമ്മ സമർപ്പിക്കുന്ന ഒരു നെടുവീർപ്പു പോലും സകല വിശുദ്ധരുടെയും സകല പ്രാർത്ഥനകളെക്കാളും വലുതാണെന്ന വിശ്വാസത്തിൽ ശക്തി പ്രാപിച്ചു കൊണ്ട് ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളുടെയും പരിഹാരമായ ജപമാല പ്രാർത്ഥനയിൽ കൂടുതൽ ആശ്രയിക്കാൻ കൃപയേകണമേ. പ്രലോഭനങ്ങളിൽ വിജയം വരിക്കാനും.
സഹനങ്ങളിൽ ഞങ്ങൾ കൂടുതൽ കരുത്തുള്ളവരാകാനും ജപമാല പ്രാർത്ഥനയെന്ന പുണ്യവരത്തെ ഒരായുധമായി ആത്മാവിലും ശരീരത്തിലും വഹിക്കുന്നവരാകാൻ അമ്മ ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ...
സമാധാനത്തിന്റെ രാജ്ഞി... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ