ഞാന്‍ നിന്നെ പുതിയതും മൂര്‍ച്ചയേറിയതും പല്ലുള്ള ചക്രങ്ങളോടു കൂടിയതുമായ ഒരു മെതിവണ്ടിയാക്കും; നീ മലകളെ മെതിച്ചു പൊടിയാക്കും; കുന്നുകളെ പതിരു പോലെയാക്കും. പ്രഭാത പ്രാർത്ഥന
 

 
 jesus christ-65

സർവ്വശക്തനും കാരുണ്യവാനുമായ ഞങ്ങളുടെ നല്ല ദൈവമേ... ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു. അനുഗ്രഹീതമായ ഈ പുതിയ ദിവസത്തിന്റെ ആരംഭത്തിൽ എല്ലാറ്റിനുമുപരിയായി അങ്ങയിൽ ആശ്രയിക്കാൻ ഞങ്ങൾക്ക് ഉണർവും സഹായവും നൽകണമേ.

മറ്റുള്ളവരെ അമിതമായി വിശ്വസിച്ചതുകൊണ്ടു മാത്രം ജീവിതത്തിൽ ഞങ്ങൾ പരാജിതരാകുമ്പോഴും. ഞങ്ങളുടേതാണെന്നു കരുതി നെഞ്ചോടു ചേർത്തു പിടിച്ചവരുടെ പൊയ്മുഖങ്ങളുടെ മുൻപിൽ തകർന്നു പോകുമ്പോഴും.

ഞങ്ങളുടെ മുന്നിലുള്ള വിശ്വാസ സത്യങ്ങളെയും. ആത്മാർത്ഥമായ ഹൃദയബന്ധങ്ങളെയും പോലും അവിശ്വസിക്കുന്ന രീതിയിലുള്ള ഭയത്തിനും ആശങ്കകൾക്കും പലപ്പോഴും ഞങ്ങൾ കീഴ്പ്പെട്ടു പോകുന്നു.

കർത്താവേ... ഞങ്ങളുടെ ആത്മാവും ജീവനുമായവനേ. പൂർണ ഹൃദയത്തോടെ ഞങ്ങളിതാ അങ്ങയിൽ ശരണം തേടുന്നു. ഞങ്ങളുടെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ. ഞങ്ങളെ ഭാരപ്പെടുത്തുന്ന എല്ലാ ഭയത്തെയും ആശങ്കകളെയും ദുരീകരിക്കണമേ.

മനുഷ്യരിൽ ആശ്രയിക്കുന്നതിനേക്കാൾ അങ്ങയിൽ അഭയം തേടാനും. ജീവിതത്തിലെ എല്ലാ പ്രയാസങ്ങളെയും ഒറ്റപ്പെടലുകളെയും അങ്ങിൽ മാത്രം പ്രത്യാശയർപ്പിച്ചു കൊണ്ട് അഭിമുഖീകരിക്കാനും. തരണം ചെയ്തു മുന്നേറുവാനുമുള്ള കൃപ നൽകണമേ...

നിത്യസഹായ മാതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ

Tags

Share this story

From Around the Web