എപ്പോഴും സന്തോഷമായിരിക്കാന്‍ എന്തു ചെയ്യണം?

 
happy

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്? സന്തോഷം സ്വന്തമാക്കണമെങ്കില്‍ നാം ആദ്യം ചെയ്യേണ്ടത് നമ്മുടെ മനോഭാവത്തില്‍ മാറ്റം വരുത്തുക എന്നതാണ്. ഇതാ ചില പ്രയോജനപ്രദമായ നിര്‍ദേശങ്ങള്‍.

1. ഹൃദയം തുറവിയുള്ളതാക്കുക ഈ ലോകത്തിലെ എല്ലാ നല്ല മനുഷ്യരുടെ നേര്‍ക്കും ഹൃദയം തുറക്കുക. നല്ല ചിന്തകള്‍ സ്വീകരിക്കാനും ചീത്തവ തള്ളിക്കളയാനും ശ്രദ്ധിക്കണം. ആരോഗ്യകരമായ ചിന്തകള്‍ സമാധാനവും സന്തോഷവും നല്‍കുന്നു

2. സാധാരണ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുക പലപ്പോഴും സാധാരണ കാര്യങ്ങളിലുള്ള സന്തോഷമാണ് നമ്മുടെ ജീവിതത്തെ സന്തോഷകരമാക്കുന്നത്. ഉദാഹരണത്തിന് ഒരു കടലിന്റെ ഭംഗി കാണുമ്പോള്‍, കുഞ്ഞിന്റെ പുഞ്ചിരി കാണുമ്പോള്‍ എല്ലാം ആ സന്തോഷം നമ്മുടെ ജീവിതത്തില്‍ നിറയും.

3. ഈ നിമിഷത്തില്‍ സന്നിഹിതരാവുക ചെയ്യുന്ന ഓരോ കാര്യത്തിലും പൂര്‍ണമായും മനസ്സര്‍പ്പിക്കുക. ഇത് സന്തോഷം കണ്ടെത്താന്‍ സഹായകരമാകും.

4. ജീവിതത്തില്‍ വിശ്വാസം പുലര്‍ത്തുക വിശ്വാസം ദൈവത്തിന്റെ പരിപാലനയില്‍ ആശ്രയിക്കുന്ന മനോഭാവമാണ്. ചില കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ അതിന്റെ അര്‍ത്ഥം നമുക്ക് മനസ്സിലാകുന്നില്ലെങ്കില്‍ പോലും ദൈവത്തില്‍ വിശ്വാസമര്‍പിക്കുക.

5. നിസ്വാര്‍ത്ഥമായി സ്‌നേഹിക്കുക മറ്റുള്ളവരുടെ നന്മയില്‍ സന്തോഷിക്കുന്ന മനോഭാവമാണ് ശരിയായ സന്തോഷത്തിന്റെ ഉറവിടം. മറ്റുള്ളവര്‍ക്ക് സന്തോഷം പകരുന്ന സ്വഭാവം വളര്‍ത്തുമ്പോള്‍ നമ്മുടെ ഉള്ളം സന്തോഷത്താല്‍ നിറയും.

കടപ്പാട് മരിയൻ ടൈംസ്
 

Tags

Share this story

From Around the Web