മരിക്കാൻ ആസ്പത്രിയുടെ ആവശ്യം ഇല്ല, വൃദ്ധരെ ഐ സി യു ൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്

 
33

*മരിക്കാൻ ആസ്പത്രിയുടെ ആവശ്യം ഇല്ല*

പ്രിയപ്പെട്ടവരുടെ മടിയിൽ കിടന്ന്, അവസാനമായി അവർ തൊണ്ടയിൽ ഇറ്റിച്ചു തരുന്ന ഒരു തുള്ളി സ്നേഹജലം നുകർന്നു മരിക്കാൻ മറന്നു പോയ സമൂഹത്തിനു വേണ്ടി ഡോക്ടർ മേരിയുടെ കുറിപ്പ്:

വൃദ്ധരെ ഐ സി യു ൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്.

മരിക്കാൻ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണിപ്പോൾ.

വാർദ്ധക്യം കൊണ്ട് ജീർണ്ണിച്ച ശരീരം ‘ജിവിതം മതി’ എന്ന അടയാളം കാട്ടുമ്പോഴും വിടുകയില്ല.

ആഹാരം അടിച്ചു കലക്കി മൂക്കിൽ കുഴലുകളിറക്കി ഉള്ളിലേക്കു ചെലുത്തും.

ശ്വാസം വിടാൻ വയ്യാതായാൽ തൊണ്ടയിലൂടെ ദ്വാരമിട്ട് അതിലൂടെ കുഴലിറക്കി ശ്വാസം നിലനിർത്തും.

സർവ്വാംഗം സൂചികൾ, കുഴലുകൾ, മരുന്നുകൾ കയറ്റിക്കൊണ്ടേയിരിക്കും.

മൂക്കിൽ കുഴലിട്ടു പോഷകാഹാരങ്ങൾ കുത്തിച്ചെലുത്തിയാലും കുറച്ചു നാൾ കൂടി മാത്രം ജീവന്റെ തുടിപ്പു നില നിൽക്കും.

കഠിന രോഗബാധിതരായി മരണത്തെ നേരിൽ കാണുന്നവരെ അവസാന നിമിഷം നീട്ടി വപ്പിക്കാൻ ഐ സി യു വിലും വെന്റിലേറ്ററുകളിലും പ്രവേശിപ്പിച്ച് കഷ്ടപ്പെടുത്തേണ്ടതുണ്ടോ?

രക്ഷയില്ലെന്നു കണ്ടാൽ സമാധാനമായി പോകുവാൻ അനുവദിക്കയല്ലേ വേണ്ടത്?

വെള്ളമിറങ്ങാത്ത സ്ഥിതിയാണെങ്കിൽ

ഡ്രിപ് നൽകുക.

വ്യത്തിയായും സ്വച്ഛമായും കിടത്തുക, വേണ്ടപ്പെട്ട വരെ കാണാൻ അനുവദിക്കുക.

അന്ത്യ നിമിഷം എത്തുമ്പൊൾ ഏറ്റവും ഉറ്റവർ ചുറ്റും നിന്ന് കൈകളിൽ മുറുകെ പിടിച്ച് പ്രാർത്ഥിച്ചാൽ, ചുണ്ടുകളിൽ തീർത്ഥമിറ്റിച്ച് അടുത്തിരുന്നാൽ, അതൊക്കെയല്ലേ മരണാസന്നന് ആവശ്യമായ സാന്ത്വനം?

അത്രയൊക്കെ പോരെ പറന്നകലുന്ന ജീവന്?

ആസ്‌പത്രിയിൽ കിടന്നു മരിച്ച വ്യക്തിയുടെ മെഡിക്കല് റിപ്പോർട്ട്, ബന്ധുക്കളിൽ നിന്നും ആസ്പത്രി ഈടാക്കിയ അസ്പത്രി ചെലവ് എന്നിവ ഗവണ്മെൻറിൽ സമർപ്പിക്കാൻ ഒരു നിയമം കൊണ്ടു വരണം.

ആസ്‌പത്രിയിൽ കിടന്നു മരിച്ചാലും മനുഷ്യ ജീവനു അർഹിക്കുന്ന വില ലഭിക്കണം.

മരിക്കാൻ ആസ്പത്രിയുടെ ആവശ്യം ഇല്ല.

രോഗി രക്ഷപെടുക ഇല്ല എന്നു തോന്നിയാൽ രോഗിയെ വീട്ടിൽ കൊണ്ടു പോകാൻ ബന്ധുക്കളെ പ്രേരിപ്പിക്കുക ആണു ആസ്പത്രികൾ ചെയ്യേണ്ടത്.

ഐ സി യു ൽ വൃദ്ധരായ രോഗികൾ ഒരുവിധത്തിലും പീഢനം അനുഭവിക്കാൻ പാടില്ല.

THIS IS MY PERSONAL OPINION.

DR.MARY KALAPURAKAL

pain&palliative care dpt.

Caritas, Kottayam

Shared as received

പ്രതികരണങ്ങൾ

ഇതുപോലുള്ള നിർദേശങ്ങളാണ് പൊതുസമൂഹത്തിന് നൽകേണ്ടത്.

എന്റെ അമ്മ നല്ല പ്രായം ചെന്ന് മരിക്കാറായപ്പോൾ ഒരു മകൾക്ക് നിർബന്ധം ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യണം എന്ന്. ഞങ്ങൾ അടുത്തുള്ള ഒരു ഡോക്ടറോട് അഭിപ്രായം ചോദിച്ചു, അദ്ദേഹം പറഞ്ഞു, നിങ്ങൾ അമ്മച്ചിയെ ഏത് ഹോസ്പിറ്റലിൽ കൊണ്ട് പോയാലും അവർ ഉടൻ തന്നെ Icyuvil കയറ്റും, നിങ്ങളെ ആര്യേയും അകത്തു കയറ്റുകയും ഇല്ല, ഒരു 3 ദിവസ്സം കഴിഞ്ഞു ബോഡി വെള്ളത്തുനിയിൽ പൊതിഞ്ഞു,

ഒരു ബില്ലും കൂടി തരും. അത് കൊണ്ട് നിങ്ങളുടെ അമ്മ നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ നടുക്ക് കിടന്നു നിങ്ങൾ തൊട്ട് കൊടുക്കുന്ന വെള്ളവും നുണഞ്ഞു സന്തോഷത്തോടെ മരിക്കട്ടെ എന്ന്. അങ്ങനെ തന്നെ മൂന്നു ദിവസ്സം കഴിഞ്ഞു അമ്മ വീട്ടിൽ കിടന്നു മക്കൾ തൊട്ട് കൊടുത്ത വെള്ളവും ഇറക്കി മരിച്ചു. എത്ര നല്ല ഡോക്ടർ!

ഞാനായാലും ആരുതന്നെ ആയാലും യാഥാർത്ഥ്യം ഇതാണ്. നാട്ടുകാരെ കാണിക്കാൻ സ്നേഹം പണത്തിൻ്റെ പിൻബലത്തിൽ ആവശ്യമല്ല. സ്നേഹം മൂക്കിൻ കുഴലിലൂടെയും തൊണ്ടിയിലൂടെയും കുഴലിട്ടു വിഴുങ്ങേണ്ട വസ്തുവല്ല- മനസ്സിൽ നിന്ന് മനസ്സിലേക്ക് ഒഴുകേണ്ടതാണത്.

ഞാനിത് എപ്പോഴേ പറയുന്ന കാര്യമാണ്.. വർഷങ്ങൾക്ക് മുൻപ് എന്റെ വാപ്പയെ ICU വിൽ കിടത്തി യത്… അവിടെ ഞങ്ങളെ കാണാതെ വാപ്പിച്ചാ വിഷമിച്ചത്… ട്രിപ്പ് പോകുമ്പോൾ കൈ അനക്കാത്തതിരിക്കാൻ വിരലുകൾ കെട്ടി വെച്ചിട്ട്.. വേദന കൊണ്ട് അതൊന്ന് അഴിച്ചു വിടാൻ കരഞ്ഞു പറഞ്ഞത്….. അന്ന് ഞാൻ പറഞ്ഞു.. മരിക്കുന്നേൽ മരിച്ചോട്ടെ റൂമിലേക്ക് മാറ്റി തരാൻ… അത് കഴിഞ്ഞ് എത്ര യൊ വർഷം കഴിഞ്ഞാണ് വാപ്പാ മരിച്ചത്.. അതും വീട്ടിൽ വെച്ച്..

ഒന്ന് വയ്യാതെ ആയാൽ.. നമ്മൾ ആഗ്രഹിക്കുന്നത് നമ്മുടെ പ്രിയ പെട്ടവരുടെ സാമീപ്യം തന്നെയാണ്… അതിന് ഉള്ള സൗകര്യം ചെയ്ത് കൊടുക്കണം ഏത് ഹോസ്പിറ്റൽ ആയാലും… അവരത് ചെയ്യില്ല.. കാരണം അതിനുള്ളിൽ നടക്കുന്നത്… പുറം ലോകം അറിയും.. ഫാ ർമസി യിൽ നിന്ന് മെഡിസിൻ വാങ്ങിപ്പിച്ചിട്ട് അത് രോഗിക്ക് ചെയ്യുന്നുണ്ടോ എന്ന് പോലും നമുക്ക് അറിയില്ല.. ഒരു തരം പീഡന മാണ് രോഗി ICU വിൽ അനുഭവിക്കുന്നത്.. ഈ രീതി മാറിയേ മതിയാവൂ… സമാധാനത്തോടെ മരിക്കാൻ എങ്കിലും വിട്ടൂടെ 

Very True Doctor .

പലരും സ്നേഹത്തിന്റെ ആഴം അളക്കുന്നത് മരിക്കാൻ കിടക്കുന്ന വൃദ്ധരായ മാതാ പിതാക്കളെ എത്രനാൾ ഐസിയു വിൽ കിടത്തി എന്ന നമ്പർ നോക്കിയാണ്. ഡോക്ടർ പറഞ്ഞതനുസരിച്ച് ഒരു സ്റ്റേജ് കഴിഞ്ഞാൽ സ്വന്തം വീട്ടിൽ ഉറ്റവരെ കണ്ട് കിടന്ന് മരിക്കാനുള്ള അവകാശം നിഷേധിക്കുന്നതാണ് ഏറ്റവും വലിയ പാപം.

Tags

Share this story

From Around the Web