"നിങ്ങളുടെ ജീവിതത്തിന്റെ ഗുണനിലവാരം തീരുമാനിക്കുന്നത് നിങ്ങളുടെ ഉൽകൃഷ്ടമായ ചിന്തകളാണ്" ഇന്നത്തെ ചിന്താവിഷയം 

 

 
www

ഓരോരുത്തരുടെയും ജീവിതത്തിന്  മൂല്യങ്ങൾ ഉണ്ട് എന്ന് അറിയാമല്ലോ. അത് അവരവരുടെ ചിന്തകളുടെ ഗുണനിലവാരം അനുസരിച്ച് ആയിരിക്കുകയും ചെയ്യും. ചിലർ വളരെ ചെറിയ ജീവിത നിലവാരത്തിൽ ജീവിതം ജീവിച്ചു തീർക്കുന്നത് കണ്ടിട്ടില്ലേ.

മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉണ്ടാവണമെന്ന്  ആഗ്രഹിക്കാത്തത് കൊണ്ടാണെന്ന് അവർ മനസ്സിലാക്കുന്നില്ല എന്നതാണ് കാരണം. എന്നാൽ വളരെ താഴ്ന്ന നിലയിൽ നിന്ന് ഉന്നതമായ ജീവിതശൈലി കെട്ടിപ്പിടിക്കുന്നവർ അനേകമുണ്ട്.

ജീവിതത്തിൻെറ എല്ലാ മേഖലകളിലും അവർ ഉൽകൃഷ്ടമായ നിലവാരം പുലർത്തി പോരുന്നത് കാണാം. ശുഭകരമായ ചിന്തകൾ കൊണ്ട് നിങ്ങളുടെ മനസ്സ് എപ്പോഴും നിറയ്ക്കാൻ പരിശ്രമിക്കണം.

നിങ്ങളുടെ ചിന്തകളാണ് നിങ്ങളുടെ ജീവിതത്തിന്റെ വഴികാട്ടി എന്ന് തിരിച്ചറിയണം. ഉന്നതമായ, ഉൽകൃഷ്ടമായ ആഗ്രഹങ്ങൾ  ഉന്നതമായ ജീവിത നിലവാരത്തിലേക്ക് നിങ്ങളെ നയിക്കും എന്ന കാര്യത്തിൽ സംശയമില്ല.

സുഭാഷ് ടി ആർ
 

Tags

Share this story

From Around the Web