"ജോലിയായല്ല, സന്തോഷത്തോടെ മറ്റുള്ളരെ സഹായിക്കൂ;  അത് നിങ്ങളുടെ ആരോഗ്യത്തെയും സന്തോഷത്തെയും വർദ്ധിപ്പിക്കും" ഇന്നത്തെ ചിന്താവിഷയം 
 

 
EEE

മറ്റുള്ളവർക്ക് ഉപകാരം ചെയ്യാൻ ഇന്ന് ധാരാളം ആളുകൾ മുന്നോട്ടുവരുന്നുണ്ടല്ലോ. യാതൊരു മുൻപരിചയം  ഇല്ലാത്തവർ പോലും മറ്റുള്ളവരുടെ വിഷമങ്ങളിൽ താങ്ങും തണലുമായി മാറുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു.

വീടില്ലാത്തവർക്ക് വീടും, മക്കളെ വിവാഹം കഴിപ്പിച്ച് അയക്കാൻ നിവൃത്തിയില്ലാത്തവർക്ക് ധനസഹായവും, രോഗികൾക്ക് ചികിത്സ സഹായവും, വിദ്യാഭ്യാസ ചിലവിനുള്ള സഹായവും തുടങ്ങി അവരവരെ കൊണ്ട് ചെയ്യാൻ സാധിക്കാവുന്ന  എത്രയെത്ര സഹായങ്ങൾ ആണ് മനുഷ്യർ, അന്യര്‍ക്കായി ചെയ്യുന്നത്.

മറ്റുള്ളവർക്കായി ചെയ്തുകൊടുക്കുന്ന നന്മകൾ ഒരു കടമയോ, ഉത്തരവാദിത്വമോ, ജോലിയോ ഒന്നുമായി കാണണ്ട. സന്തോഷത്തോടെ, നിറഞ്ഞ മനസ്സോടെ അന്യരെ സഹായിച്ചു നോക്കൂ.

അത്  നിങ്ങളുടെ മനസ്സിനെ കുളിരണിയിപ്പിക്കുകയും ആഹ്ലാദിപ്പിയ്ക്കുകയും ചെയ്യും.  നന്മകൾ ലഭിച്ചവരുടെ  സന്തോഷാശ്രുക്കൾ, നിങ്ങളെ സന്തുഷ്ടരാക്കും. ആ സന്തോഷം നിങ്ങളുടെ ആരോഗ്യത്തെയാണ് വർദ്ധിപ്പിക്കുന്നത് എന്ന് തിരിച്ചറിയുക.

സുഭാഷ് ടി ആർ
 

Tags

Share this story

From Around the Web