പ്രസ്ഥാനത്തെക്കാൾ വലുതല്ല, ഏത് നേതാവും
 

 
444

കേരളത്തിൽ ഇത്തവണ കോൺഗ്രസ്‌ പാർട്ടിയും, യൂ ഡി എഫ് മുന്നണിയും കൂടുതൽ എം എൽ എ മാരെ വിജയിപ്പിച്ച് ഭരണത്തിൽ എത്തുന്നു.
  കഴിഞ്ഞ രണ്ട് തവണ ഗ്രൂപ്പ് കളിച്ചു ഭരണം കളഞ്ഞത് പലരും മറന്നുപോകുന്നുവോ? ഉമ്മൻ ചാണ്ടി ഭരിച്ചപ്പോൾ പാർട്ടിയിലെ പ്രതിപക്ഷമായി പ്രവർത്തിച്ച പലരും ഉണ്ടായിരുന്നു. വി എം സുധീരനും, വി ഡി സതീശനും മുന്നിൽ ഉണ്ടായിരുന്നു. ഹരിത വിഭാഗം എന്ന പേരിൽ ഇമേജ് സൃഷ്ടിച്ചാ യിരുന്നു വി ഡി ഗ്രൂപ്പിന്റെ മുന്നേറ്റം.

ഭരണം പോയപ്പോൾ രമേശിനെ പ്രതിപക്ഷ നേതാവാക്കിയതും, പിന്നീട് വി ഡി സതീശന് ആ പദവി നൽകിയതും ദേശിയ കോൺഗ്രസ്‌ നേതൃത്വം ആണ്. ഇത്തവണ കേരളത്തിൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത് കെ പി സി സി അല്ല. എ ഐ സി സി നേതൃത്വം ആണ് മുഴുവൻ കോൺഗ്രസ്‌ സ്ഥാനാർഥികളെയും തീരുമാനിച്ചത്.

 ഒരാളെയും മുഖ്യമന്ത്രിയായി ഉയർത്തികാണിച്ചിരുന്നില്ല. കെ പി സി സി പ്രസിഡന്റ്‌, പ്രതിപക്ഷ നേതാവ്, എം പി മാർ, വിവിധ നേതാക്കൾ ഒരുമിച്ചാണ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. പാർട്ടി പ്രസിഡന്റ്‌ പാവയാണെന്ന തരത്തിൽ പ്രവർത്തിക്കുന്നുണ്ടോ? അങ്ങനെ മറ്റുള്ളവർ കരുതുന്നുണ്ടോ? പ്രചരണം നടത്തിയത് വിവിധ നേതാക്കൾ ഒരുമിച്ചാണ്. എല്ലാവരും പ്രതിക്ഷ വെച്ചുപുലർത്തിയത് സ്വാഭാവികം.

കെ സി വേണുഗോപാൽ വളരെ കാര്യക്ഷമതയോടെ, ജാഗ്രതതയോടെ പ്രവർത്തിച്ചുവെന്ന് മുഴുവൻ നേതാക്കൾക്കും, എം എൽ എ മാർക്കും നന്നായി അറിയാം. വി എസ്‌ ശൈലിയിലേയ്ക്ക് കോൺഗ്രസിൽ ചിലർ വളരുവാൻ ശ്രമിക്കുന്നു. പാർട്ടിയെ വരുതിയിൽ നിർത്തുവാൻ ശ്രമിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു.

വി ഡി സതീശൻ നടത്തിയ രഹസ്യ ചർച്ചകൾ പാർട്ടി നേതൃത്വം വിലയിരുത്തുന്നു. പാർട്ടി വിട്ടുപോയി, തിരിച്ചെത്തിയ കെ കരുണാകാരന്റെയും മകൻ മുരളിയുടെയും അവസ്ഥ ഓർക്കുന്നത് ഉചിതം. തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്‌ എം എൽ എ മാർ അവരുടെ നിയമസഭാ കക്ഷിനേതാവിനെ തിരഞ്ഞെടുക്കണം. ആവിശ്വാസപ്രമേയം വന്നാൽ വോട്ട് ചെയ്യേണ്ടത് ഈ എം എൽ എ മാരാണ്.

ഘടക കക്ഷികൾക്ക് പക്ഷം പിടിച്ചു നിൽക്കാനുള്ള അവസ്ഥയും ഇപ്പോഴില്ല. എങ്കിലും മുസ്ലിം ലീഗ് അവരുടെ താല്പര്യം രക്ഷിക്കുവാനുള്ള ശ്രമങ്ങൾ തുടരുന്നു. സതീശൻ വരുന്നത് മുസ്ലിം ലീഗിന് മന്ത്രി സഭയിൽ പ്രാധാന്യം കിട്ടുവാൻ സഹായകരമാകുമെന്ന് അവർ കരുതുന്നു. വിവിധ മത സമൂഹങ്ങളുമായി വി ഡി സതീശന് അടുപ്പം കുറവാണ്. "അതിപുരോഗമന "- കാഴ്ചപ്പാടാണ് വി ഡി അവതരിപ്പിച്ചത്.
  മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ കുറവിലങ്ങാട് പ്രസംഗത്തെ വിമർശിക്കുകയും, വിരുദ്ധ നിലപാട് വി ഡി സ്വീകരിക്കുകയും ചെയ്തത് കത്തോലിക്ക നേതൃത്വം മറക്കുന്നില്ല.

എൻ എസ്‌ എസ്‌, എസ്‌ എൻ ഡി പി നേതൃത്വം വി ഡി സതീശനുമായി അകൽച്ചയിലാണ്.  കെ കരുണാകരൻ, എ കെ ആന്റണി, വയലാർ രവി അടക്കമുള്ള നേതാക്കലുടെ ഒപ്പം പ്രവർത്തിച്ച പരിചയസമ്പത്തും, ആഴത്തിൽ ബന്ധങ്ങളുമുള്ള രമേശ്‌ ചെന്നിത്തലയെ മാറ്റിനിർത്തുവാൻ പാർട്ടിക്ക് കഴിയില്ല.

 പാർട്ടിയിൽ പ്രായം, പരിചയം ആർ സിക്കാണ്. ഇപ്പോൾ കോൺഗ്രസ്‌ ദേശിയ നേതൃത്വം ഏറ്റവും വിശ്വസിക്കുന്നതും, ആശ്രയിക്കുന്നതും ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെയാണ്. അദ്ദേഹത്തിന്റെ ഭരണനേതൃത്വം ദേശീയ നേതാക്കൾക്ക് അറിയാം. അദ്ദേഹമോ, അദ്ദേഹം നിർദേശിക്കുയോ ചെയ്യുന്ന വ്യക്തിയെ ഇന്ന് മുഖ്യമന്ത്രിയായി പ്രഖ്യാ പിക്കും.

ടി വി പരിപാടികൾ കാണുന്നവർ വിചാരിക്കുന്നത് വാർത്ത വായിക്കുന്നവരാണ് പ്രധാന വ്യക്തികൾ എന്നാണ്. അവരെയാണല്ലോ സ്ഥിരം ടി വിയിൽ കാണുന്നത്. എന്നാൽ വായിക്കുന്നവർക്ക് കാര്യ മായ റോൾ ഇല്ലെന്നും, വായിക്കുന്ന വാർത്തപോലും, എഡിറ്റർ, ഡെസ്ക്ക് സ്റ്റാഫ് തയ്യാറാക്കിയതാണെന്ന് എത്രപേർക്ക് അറിയാം?

കാണുവാൻ കൊള്ളാവുന്നവരെ വാർത്ത വായിക്കുവാൻ ഏല്പിക്കും. ഉള്ളടക്കം പോലും തീരുമാനിക്കുവാൻ അവർക്ക് അവകാശം ഇല്ല.
  സിനിമയിൽ നടിനടന്മാരെ നിയമിക്കുന്നതും, അവരുടെ റോൾ തീരുമാനിക്കുന്നതും നിർമ്മാതാവും ഡയറക്ടറുമാണ്.  ഇതുപോലെ പ്രചാരണത്തിൽ മുന്നിൽ കണ്ടവരാണ് ശക്തരും, തീരുമാനം എടുക്കുന്നവരുമാണന്ന് കഫതുന്നതുപോലെയാണ് ഇപ്പോൾ തെരുവിൽ ഫ്ലെക്സ് വെക്കുന്നതും, പ്രകടനം നടത്തുന്നതും.

വ്യക്തികേന്ദ്രികൃത്മായി ഭരിച്ച എത്രയോ പേര് ഈ തിരഞ്ഞെടുപ്പിൽ പുറത്തുപോകേണ്ടി വന്നു?  മറ്റാരുണ്ട് എന്ന് ചോദിച്ചു ഫ്ലെക്സ് വെച്ചവരുടെ അവസ്ഥ നോക്കുക. ഒറ്റയ്യ്ക്കല്ല ഒരുമിച്ചു പ്രവർത്തിക്കാം എന്ന് പറഞ്ഞപ്പോൾ അവഗണിച്ച വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുടെ, പാർട്ടികളുടെ ദുരവസ്ഥയും തെരുവിൽ പ്രകടനം നടത്തുന്നവരും, അവരെ നയിക്കുന്നവരും തിരിച്ചറിയുക, തിരുത്തുക. പാർട്ടിയാണ് വലുത്, വ്യക്തിയല്ലെന്ന് മുഖ്യമത്രി സ്ഥാനാർഥികൾ ഇനിയെങ്കിലും മനസ്സിലാക്കുക.

സാബു ജോസ് .
9446329343

Tags

Share this story

From Around the Web