തമിഴ്‌നാട്ടിൽ അക്കൗണ്ടിൽ പണം; കേരളത്തിൽ ഫോണിൽ സന്ദേശം: പെൻഷൻ ഗുണഭോക്താക്കൾക്കിടയിൽ ചർച്ചയായി അയൽസംസ്ഥാന മാതൃക
*തമിഴ്നാട്ടിൽ അക്കൗണ്ടിൽ സഹായം,
കേരളത്തിൽ സന്ദേശങ്ങൾ.
തിരഞ്ഞെടുപ്പ് വരുന്നത് മുൻകുട്ടി കണ്ട്, തമിഴ്നാട് സർക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെ ബാങ്ക് അക്കൗണ്ടിൽ പ്രത്യേക സഹായമായി 2000/- രൂപ സർക്കാർ നിക്ഷേപിച്ചു. ഏപ്രിൽ വരെയുള്ളപ്രതി മാസ ധന സഹായം മുൻകുറായും, വേനൽക്കാല സഹായം 2000/- രൂപയും ചേർത്ത് സ്ത്രീകൾക്ക് കഴിഞ്ഞ മാസം ഒറ്റയടിക്ക് 5000/-രൂപ നൽകിയിരുന്നു.
വായോധികരും വിധവകളും ഉൾപ്പെടെയുള്ള 30 ലക്ഷത്തോളം പേർക് പ്രത്യേക സഹായം അടക്കം 3200/-രൂപയും ഭിന്നശേഷി പെൻഷൻ വാങ്ങുന്ന 6 ലക്ഷത്തോളം പേർക് 3500/-രൂപയും ലഭിച്ചതായി വാർത്തകൾ.
കേരളത്തിൽ നന്ദി സന്ദേശം ഫോണിൽ പ്രവഹിക്കുന്നു. അതും പ്രചാരണ സന്ദേശം തന്നെ.
കേരളത്തിൽ ദിവസവും പത്രങ്ങളിൽ സർക്കാർ നേട്ടങ്ങൾ വലിയ പരസ്യം വരുന്നു.
കോൺഗ്രസ് ഭരിക്കുന്ന ഇതര സംസ്ഥാന സർക്കാരുകളും മലയാളത്തിൽ കേരളത്തിൽ വലിയ പരസ്യം നൽകുന്നു.
തമിഴ്നാട് മാതൃകയിൽ അർഹതയുള്ളവർക്ക് നേരിട്ട് തുക നൽകുന്നത് നന്നായിരിക്കും.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സഹായം, പരസ്യം ഉചിതമോയെന്ന് കോടതികൾ വിലയിരുത്തട്ടെ.
-- സാബു ജോസ്
എറണാകുളം.*