കുഞ്ഞുങ്ങളിൽ മൊബൈൽ ഉപയോഗം ഉയരുന്നു : നിയന്ത്രണം നഷ്ടപ്പെട്ടാൽ അപകടം ; വിദഗ്ധരുടെ മുന്നറിയിപ്പ്

 
mobile

ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ കുഞ്ഞുങ്ങളുടെ ജീവിതത്തിലേക്ക് വളരെ ചെറുപ്പത്തിൽ തന്നെ മൊബൈൽ ഫോണുകളുടെ  കടന്നുവരവ്  അവരുടെ ശാരീരിക, മാനസിക, സാമൂഹിക വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നതായി ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കുട്ടികളെ ശാന്തരാക്കാനോ സമയം ചിലവഴിപ്പിക്കാനോ മൊബൈൽ നൽകുന്ന ശീലം പിന്നീട് അവരുടെ പെരുമാറ്റത്തിൽ പ്രതികൂല സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഇത് പഠനക്ഷമതയും ഉറക്കമില്ലായ്മയ്ക്കും മാനസിക പ്രശ്നങ്ങൾക്കും സാമൂഹിക ഇടപെടലുകളിലെ താല്പര്യക്കുറവിനും കാരണമാകുന്നു. അതിനാൽ  മാതാപിതാക്കൾ കുട്ടികളുടെ സ്ക്രീൻ സമയം നിയന്ത്രിക്കുകയും അവരുടെ കൂടെ കൂടുതൽ സമയം ചെലവഴിക്കുകയും ഔട്ട്‌ഡോർ ഗെയിമുകളിലേക്കും പ്രോത്സാഹിപ്പിക്കുകയും വേണം. 

ഭക്ഷണ സമയത്തും ഉറങ്ങുന്നതിനു മുമ്പും മൊബൈൽ ഉപയോഗം ഒഴിവാക്കുന്നതും മാതാപിതാക്കൾ തന്നെ നിയന്ത്രിതമായ മൊബൈൽ ഫോൺ ഉപയോഗത്തിലൂടെ മാതൃകയാകുന്നതും നിർണായകമാണ്. ആവശ്യമായ സാഹചര്യങ്ങളിൽ വിദഗ്ധരുടെ സഹായം തേടുന്നതിലൂടെ കുട്ടികളുടെ ആരോഗ്യകരമായ വളർച്ച ഉറപ്പാക്കാൻ കഴിയും.

കുഞ്ഞുങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം വർധിക്കുന്നത് നിരവധി ദൂഷ്യഫലങ്ങൾക്ക് വഴിവെക്കുന്നു. ഇത് തലച്ചോറിന്റെ സ്വാഭാവിക വികസനത്തെ ബാധിക്കുകയും ചെയ്യാം. കൂടാതെ ചില കുട്ടികളിൽ കള്ളം പറയാനുള്ള പ്രവണത ഉയരാനും മാനസികാരോഗ്യ പ്രശ്നങ്ങൾ വർധിക്കാനും സാധ്യതയുണ്ട്. കുഞ്ഞുങ്ങളിലെ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ മാതാപിതാക്കൾ ജാഗ്രതയോടെ ഇടപെടുന്നത് അത്യാവശ്യമാണ്.

കുട്ടികളെ ശാന്തരാക്കാനോ തിരക്കിൽ നിന്ന് ഒഴിവാക്കാനോ മൊബൈൽ നൽകുന്ന ശീലം ഒഴിവാക്കുകയും പകരം അവരുടെ കൂടെ സമയം ചെലവഴിക്കുകയും ആരോഗ്യകരമായ ബന്ധം വളർത്തുകയും വേണം. മാതാപിതാക്കൾ സ്വന്തം ഫോൺ ഉപയോഗത്തിൽ നിയന്ത്രണം പാലിച്ച് മാതൃകയാകുന്നതും ഏറെ പ്രധാനമാണ്. പസ്സിൽ പോലുള്ള ബുദ്ധിവികാസ പ്രവർത്തനങ്ങളിൽ കുട്ടികളെ ഏർപ്പെടുത്തുകയും ചെയ്യണം. 

കൃത്യമായ ദിനചര്യയിലൂടെ സ്ക്രീൻ സമയം പരിമിതപ്പെടുത്തുകയും ഭക്ഷണ സമയത്തു മൊബൈൽ ഉപയോഗം ഒഴിവാക്കുകയും വേണം. കുട്ടികളെ ഒറ്റപ്പെടുത്താതെ കൂടെയിരുന്നതിലൂടെ അവരുടെ മാനസിക സുരക്ഷ ഉറപ്പാക്കാം. ഈ രീതിയിലുള്ള മുൻകരുതലുകൾ സ്വീകരിച്ചാൽ മൊബൈൽ ആശ്രയം നിയന്ത്രണവിധേയമാക്കാൻ കഴിയും.

Tags

Share this story

From Around the Web