സഹനത്തിൻ്റെ നൊമ്പരവും സന്തോഷത്തിൻ്റെ സമൃദ്ധിയും നിഴലിക്കുന്നതാണ് ജീവിതം

 
life

ദുഃഖങ്ങൾക്ക് ജീവിതത്തിൽ ശാശ്വതമായ നിലനിൽപ്പില്ല എന്ന ബോധ്യത്തിലേക്ക് നാം ഉണർന്നെഴുന്നേല്ക്കണം.
സഹിക്കുന്നവനോടൊപ്പം ദൈവമുണ്ടെന്ന തിരിച്ചറിവ് സഹന കാലങ്ങളെ അനുഗ്രഹ പ്രദമാക്കും.

യുദ്ധത്തിൻ്റെ ആയുധ ശക്തിയല്ല, കരുണയുടെ ആത്മബലമാണ് സഹനം നിനക്ക് നൽകണ്ടത്.
ഇന്നത്തെ നിൻ്റെ വേദനകൾ നാളത്തെ അനുഗ്രഹത്തിൻ്റെ അച്ചാരമാണ്.

ജീവിതത്തിൽ പതനത്തിൻ്റെ പടുകുഴികളും കദനത്തിൻ്റെ കൊടും കയങ്ങളും കടക്കേണ്ടി വരുമ്പോൾ…..
ഉള്ളിൽ ഉടയാതെ കാക്കേണ്ട ഒരു പരമാർത്ഥതയുണ്ട്.
വിപത്തുകളുടെ വിനാഴികളിലും അസ്വസ്ഥതകളുടെ നിഴലിലും നിന്നെ സ്വസ്ഥനാക്കേണ്ട ഒരു യാഥാർത്ഥ്യമുണ്ട്.

അപമാനത്തിൻ്റെ അറ്റം കണ്ടവനാണ് യേശു .
വഞ്ചനയുടെ വ്യാപ്തി അറിഞ്ഞവനാണ് യേശു.
തിരസ്കരണത്തിൻ്റെ രുചി അറിഞ്ഞവനാണ് യേശു.

എന്നാൽ ഇന്ന് …. അവൻ ഉത്ഥിതനാണ്.
രാജാക്കന്മാരുടെ രാജാവും സർവ്വാധിപനും സർവ്വ ശക്തനുമാണ്.

“അങ്ങയുടെ വാഗ്‌ദാനം എനിക്കുജീവന്‍ നല്‍കുന്നു എന്നതാണ്‌
ദുരിതങ്ങളില്‍ എന്‍െറ ആശ്വാസം.”
( സങ്കീര്‍ത്തനങ്ങള്‍ 119 : 50 )

Tags

Share this story

From Around the Web