കേരളത്തിൽ,ആത്മഹത്യചെയ്ത പെൺകുട്ടിക്കും അവളുടെ വീട്ടുകാർക്കും നീതി കിട്ടാൻഭരണകർത്താക്കളും രാഷ്ട്രീയ നേതാക്കളും എന്തു ചെയ്തു എന്ന ചോദ്യം പ്രസക്തമല്ലേ?

 
question

ഛത്തീസ്‌ഗഡിൽ രണ്ടു കന്യാസ്ത്രീകൾക്കും അവരോടൊപ്പമുണ്ടായിരുന്നവർക്കും നീതികിട്ടാൻ രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഭരണകർത്താക്കളുടെയും സഹായം ലഭിച്ചു എന്ന കാര്യം

കത്തോലിക്കാ സഭ ഉറക്കെ പറയുകയും സഹായിച്ച എല്ലാവരോടും നന്ദി പറയുകയും ചെയ്തു!

അതു പക്ഷേ ചിലർക്ക് ഇഷ്ടമായില്ല!

കേരളത്തിൽ ഒരു പെൺകുട്ടി

പീഡനം സഹിക്കാൻ കഴിയാതെ വന്നപ്പോൾ ആത്മഹത്യ ചെയ്തു.

പീഡനമത്രയും മതം മാറണം എന്ന ഒറ്റ കാരണത്താൽ ആയിരുന്നെന്നും അതിനായി താങ്ങാനാവത്ത മാനസിക ശാരീരിക പീഡകളാണ് അവൾ ഏൽക്കേണ്ടിവന്നതെന്നുമാണ് പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പും

കൂട്ടുകാരിയുടെയും കുടുംബാംഗങ്ങളുടെയും മാധ്യമങ്ങളോടുള്ള പ്രതികരണവും,

മറ്റു സാഹചര്യങ്ങളും വ്യക്തമാക്കുന്നത്…

ഇത്രയൊക്കെയായിട്ടും

പെൺകുട്ടി,

ആൺ സുഹൃത്തിനെ ഇമ്മോറൽ ട്രാഫിക്കിങ്ങിൽ പോലീസ് കുടുക്കിയതിന്റെ മനപ്രയാസത്തിൽ ആത്മഹത്യ ചെയ്തു എന്ന രീതിയിലാണ് കേസന്വേഷണം പുരോഗമിക്കുന്നത് എന്നാണ് മാധ്യമ റിപ്പോർട്ടുകളിൽനിന്നും മനസ്സിലാകുന്നത്…

കേരളത്തിൽ,

ആത്മഹത്യചെയ്ത പെൺകുട്ടിക്കും അവളുടെ വീട്ടുകാർക്കും നീതി കിട്ടാൻ

ഭരണകർത്താക്കളും രാഷ്ട്രീയ നേതാക്കളും എന്തു ചെയ്തു എന്ന ചോദ്യം പ്രസക്തമല്ലേ?

സഹായിച്ചവരോട് സഭയും കേരള സമൂഹവും നന്ദി പറയേണ്ടതല്ലേ?

അതോ, സഹായിക്കാൻ മടിക്കുകയും മാറിനിന്നു കേസ് വഴിതിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്യുന്ന ആരോടെങ്കിലുമാണോ നന്ദി പറയേണ്ടത്?

അധികാരവും സ്വാധീനവും ഉള്ളവർക്ക് അങ്ങനെയും ചെയ്യാമല്ലോ…

അധികാരമുള്ളവരോട് സഹായം ചോദിക്കുന്നത് തെറ്റാണോ?

ആവശ്യക്കാരൻ ഔചിത്യം നോക്കിയിരുന്നാൽ,

നിയമവും ഭരണകൂടവും സ്വാധീനമുള്ളവരുടെ വഴിയേ പോവുകയില്ല എന്നതിന് എന്താണ് ഉറപ്പ്?

ഫാ. വർഗീസ് വള്ളിക്കാട്ട്

Tags

Share this story

From Around the Web