ലോകത്തിലെ ഏറ്റവും വലിയ സമ്പാദ്യം ജീവനോടെയിരിക്കുന്ന അച്ഛനും അമ്മയുമാണെന്നു നിങ്ങൾ മനസ്സിലാക്കും.. അസുഖം വരുമ്പോൾ തളർന്നു കിടന്നു പോയാലും ഭക്ഷണമുണ്ടാക്കി കഴിക്കേണ്ടി വരും..!

 
mother

അമ്മയില്ലാതാവുകയെന്നാൽ ജീവിതം പഠിച്ചു തുടങ്ങുക എന്നത് കൂടിയാണ്..

സഹിക്കാനും ക്ഷമിക്കാനും പഠിക്കും..

കുറ്റപ്പെടുത്തലുകളും ശകാരവർഷങ്ങളും കേട്ടാലും കരയാതിരിക്കാൻ പഠിക്കും..

പട്ടിണി ശീലമായി തുടങ്ങും..

ഭക്ഷണം കഴിക്കാൻ മാത്രം അടുക്കളയിൽ കയറിയിരുന്നിടത്തു നിന്ന് പാചകം ചെയ്യാൻ പഠിക്കും..

വീട്ടിൽ ഗ്യാസ് തീരുന്നതിനെ കുറിച്ചും..

വിറക് ഉണങ്ങാതിരിക്കുന്നതിനെ കുറിച്ചും.. മഴക്കാലത്തു പോലും

വെള്ളം വറ്റുന്നതിനെ കുറിച്ചും ആവലാതിപ്പെടാൻ തുടങ്ങും..

ഒരു വീട് എങ്ങനെയൊക്കെ മുന്നോട്ടു കൊണ്ട് പോകണമെന്ന് പഠിക്കും..

വിരുന്നുകാർ വരുമ്പോൾ നാണിച്ചു അകത്തേക്കൊടാതെ അവരോടു

സംസാരിച്ചു തുടങ്ങും..

വീട്ടിലിടുന്ന ഡ്രെസ്സുകളിൽ കരിയും അഴുക്കുകളും പുരണ്ടു തുടങ്ങും..

കൈകളിൽ ക്യൂട്ടക്സിന് പകരം മഞ്ഞൾക്കറയും പച്ചക്കറി അരിഞ്ഞതിന്റെ പാടുകളെയും

കൊണ്ട് നിറയും..

വീട്ടിൽ ആർക്കൊക്കെ

ഏതൊക്കെ ഭക്ഷണമാണിഷ്ടം..

ഏതൊക്കെയാണിഷ്ടമില്ലാത്തതു എന്നും അവർക്കൊക്കെ എത്ര ഉപ്പു വേണമെന്നും മുളക് വേണമെന്നും എരിവ് വേണമെന്നും മനസ്സിലാക്കി തുടങ്ങും..

കയറി വരുമ്പോൾ അമ്മയില്ലാതെ ആളനക്കമില്ലാത്ത ആ വീട്

ഒരു പ്രേതഭവനം പോലെ

നിങ്ങളെ വരവേൽക്കും..

ഇഷ്ട്ടമുള്ള ഭക്ഷണമുണ്ടാക്കി

വിളമ്പി തരാനും..

വേണ്ടെന്ന് പറയുമ്പോൾ

വാരി തരാനും ആളില്ലാതാകും..

ദേഷ്യം വരുമ്പോൾ തല്ലാനും..

പിണങ്ങി മാറിയിരിക്കുമ്പോൾ

ചേർത്തു പിടിച്ചു ഉമ്മ തരാനും..

മടിയിൽ കിടത്താനും..

തലയിലെ പേൻ നോക്കി തരാനും ആളില്ലാതായി മാറും..

പിന്നീട് നിങ്ങളുടെ പിറന്നാള് പോലും

ആരും ഓർത്തെന്നു വരില്ല..

പിറന്നാളിന് പായസം ഉണ്ടാക്കി തരാനും..

നെയ്യപ്പം ചുട്ട് തരാനും..

സാമ്പാറു വെച്ച് തരാനും..

ആരും ഉണ്ടാവില്ല..!

ഓണത്തിനും വിഷുവിനും

പുളീഞ്ചിയും രസവും ഉണ്ടാക്കി തരാനും.. ഒന്നിച്ചിരുന്നു കഴിക്കാനും.. ഓണക്കോടിയും വിഷുക്കോടിയും എടുത്തു നൽകാനും ആരും ഉണ്ടാവില്ല..!

അഛൻ നൽകുന്ന പൈസക്കപ്പുറം

പേഴ്സിൽ നിന്നും മിഠായി വാങ്ങാൻ

പൈസ തരാൻ ആരും ഉണ്ടാകില്ല..

അടക്ക വിറ്റും ഓല മെടഞ്ഞും

കോഴിയെ വിറ്റും വരുമ്പോ പേരക്കയും പപ്സും വാങ്ങി തരാൻ ആളുണ്ടാവില്ല..!

അലമാരയിൽ മടക്കി വെച്ച

സാരിയിൽ നിന്നും നൈറ്റിയിൽ നിന്നും പൂപ്പലിന്റെ ഗന്ധം വരുമ്പോഴും അവരുടെ മണം കണ്ടെത്താൻ

നിങ്ങൾ ശ്രമിച്ചു പരാജയപ്പെടും..!

ഉപയോഗിച്ച് പകുതിയായ

കണ്മഷിയും സിന്ദൂരവും ചെരിപ്പും നിങ്ങളെ പല്ലിളിച്ചു കാണിക്കും..

പിന്നീടൊരിക്കലും കോഴിക്കൂട് അടച്ചില്ലെന്നും സന്ധ്യയ്ക്ക് വിളക്ക് കത്തിച്ചില്ലെന്നും പറഞ്ഞ് ആരും നിങ്ങളെ ചീത്ത വിളിക്കില്ല..!

കുട കളഞ്ഞു പോയതിനു

കുടയില്ലാതെ മഴയത്തു സ്കൂളിലേക്ക് പറഞ്ഞയക്കില്ല..!

നേരം വൈകിയതിന് വടിയുമായി

വീടിനു മുന്നിൽ അടിക്കാൻ കാത്ത് നിൽക്കില്ല..!

കഴിച്ചു കഴിഞ്ഞ നിങ്ങളെ

പ്ലെയിറ്റുകളാരും കഴുകി തരില്ല..!

അഴിച്ചിടുന്ന ഡ്രെസ്സുകളും

ആരും അലക്കി തരില്ല..!

എത്ര ദൂരെ നിന്ന് വന്നാലും

ഭക്ഷണമുണ്ടാക്കി തരാൻ

ആരും ഉണ്ടാകില്ല..!

വീട് നിശബ്ദമായ അന്തരീക്ഷത്തോട്

നിങ്ങൾ പൊരുത്തപ്പെട്ടു തുടങ്ങും..

മറ്റൊരാളുടെ മരണത്തിനും

പിന്നീട് നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കാൻ കഴിയില്ല..!

''ലോകത്തിലെ ഏറ്റവും വലിയ സമ്പാദ്യം ജീവനോടെയിരിക്കുന്ന അച്ഛനും അമ്മയുമാണെന്നു നിങ്ങൾ മനസ്സിലാക്കും..

അസുഖം വരുമ്പോൾ

തളർന്നു കിടന്നു പോയാലും ഭക്ഷണമുണ്ടാക്കി കഴിക്കേണ്ടി വരും..!

പനിച്ചു വിറയ്ക്കുമ്പോൾ

കെട്ടിപ്പിടിച്ചു കൂടെ കിടത്തി

ചൂട് നൽകാൻ ആളില്ലാതാവും..!

Tags

Share this story

From Around the Web