മൊബൈലിൽ നോക്കി സമയം കളഞ്ഞില്ല, പത്താം ക്ലാസ് മുതൽ അധ്വാനം, പാൽവണ്ടിയിൽ നിന്ന് പട്ടാളത്തിലേക്ക്, മക്കൾക്ക് പറഞ്ഞുകൊടുക്കണം ഈ കഥ
 

 
333

നിങ്ങളിത് വായിച്ചിട്ട് നിങ്ങളുടെ മക്കൾക്കും പറഞ്ഞു കൊടുക്കണം യാദവിന്റെ വിജയ കഥ.

ഇത് മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ ബിജുവും ഭാര്യ സുലേഖയും മകൻ യാദവും.

ആശാരിപ്പണിയെടുത്ത് കുടുംബം പുലർത്തുന്ന ബിജുവിന്റെ മൂന്ന് മക്കളിൽ രണ്ട് പേർ ട്വിൻസ്

ആണ്. അതിൽ ഒരാളാണ് യാദവ്. ഇക്കാലത്തെ മറ്റ് കുട്ടികളിൽ നിന്ന് വളരെ വ്യത്യസ്തരായിരുന്നു

ബിജുവിന്റെ കുട്ടികൾ. മിക്ക കുട്ടികളും മൊബൈൽ ഫോണിൽ സമയം കളയുമ്പോൾ

സ്കൂളിൽ പോകുമ്പോഴും അതിരാവിലെ എഴുന്നേറ്റ് പാൽ വണ്ടിയിൽ പോയും ടാപ്പിംഗ് തൊഴിലാളികളോടൊപ്പം സഹായിയായി പോയും തങ്ങളാലാവുന്ന വരുമാനം ഇവർ വീട്ടിലേക്ക് കണ്ടെത്തുമായിരുന്നു. ഇതിൽ യാദവിന്റെ ചെറുപ്പം തൊട്ടുള്ള ആഗ്രഹമായിരുന്നു ഇന്ത്യൻ ആർമിയിൽ ചേരുക എന്നത്. അതിനു വേണ്ടിയുള്ള പരിശ്രമം പത്താം ക്ലാസ് കഴിഞ്ഞ ഉടൻ അവൻ ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞ്

ഫ്ലിപ് കാർട്ടിൽ ഡെലിവറി ജോലി ചെയ്യുമ്പോഴും അവന്റെ സ്വപ്നം ഇന്ത്യൻ സേനയുടെ ഭാഗമാവുക എന്നതായിരുന്നു. ഫ്ലിപ് കാർട്ടിൽ

ജോലി ചെയ്യുമ്പോഴും അതിരാവിലെ എഴുന്നേറ്റ് പാൽ വണ്ടിയിൽ പോകുമായിരുന്നു. ഇതിനിടയിൽ തൊട്ടടുത്ത ഗ്രൗണ്ടിൽ മറ്റ് കുട്ടികളോടൊപ്പം ഫുട്ബോൾ കളിക്കാൻ പോകും.വീട്ടിലെ കാര്യങ്ങൾ കഴിഞ്ഞ് മാത്രമായിരുന്നു കളിക്ക് പ്രാധാന്യം. അങ്ങനെ ഒന്ന് രണ്ട് പ്രാവശ്യം ഇന്ത്യൻ ആർമിയിലേക്കുള്ള

റിക്രൂട്ട്മെന്റിന് പോയി. ചെറിയ ചെറിയ കാര്യങ്ങളാൽ സെലക്ഷൻ കിട്ടിയില്ലെങ്കിലും

അവൻ പിൻമാറിയില്ല. പിന്നെയും പിന്നെയും

ശ്രമിച്ചു കൊണ്ടേയിരുന്നു. മറ്റ് കുട്ടികൾ മൊബൈലിൽ തോണ്ടി സമയം കളയുമ്പോൾ അവൻ ഓടിയും ചാടിയും കഠിനമായ പ്രയത്നത്തിലായിരുന്നു. ഇതിനിടയിലും തൊട്ടടുത്ത് താമസിക്കുന്ന അമ്മമ്മയുടെ അടുത്തും ദിവസവും അവൻ ഓടിയെത്തും. അമ്മമ്മക്കും ആവശ്യമുള്ള സഹായങ്ങൾ ചെയ്തു കൊടുക്കും. അങ്ങനെ ആ സുദിനം

വന്നെത്തി. വീടിനും നാടിനും അഭിമാനമായി യാദവിന് ഇന്ത്യൻ ആർമിയിൽ സെലക്ഷൻ കിട്ടിയിരിക്കുന്നു👏👏. അച്ഛനും അമ്മയും സഹോദരൻമാരും അഭിമാനത്തോടെ, സന്തോഷത്താൽ നിറഞ്ഞ കണ്ണുകളോടെ അവനെ കെട്ടിപ്പിടിച്ചു❤️❤️❤️. അവന്റെ പ്രയത്നത്തിന്റെ ഫലം അവനെ തേടിയെത്തിയിരിക്കുന്നു. ഇപ്പോൾ ടെയിനിംഗും കഴിഞ്ഞ് യാദവ് ജോലിയിൽ പ്രവേശിച്ചു. നമുക്ക് ഒരു ലക്ഷ്യവും അത് കൈവരിക്കാനുള്ള മനസ്സും ഉണ്ടെങ്കിൽ വിജയത്തിലേക്കുള്ള പാത അത് എത്ര വിഷമം പിടിച്ചതാണെങ്കിലും എത്ര കഠിനമായത് ആണെങ്കിലും നമുക്കത് കൈവരിക്കാൻ സാധിക്കും എന്ന് യാദവ് തന്റെ ചെറിയ പ്രായത്തിൽ തന്നെ തെളിയിച്ചിരിക്കുന്നു.

കൊടുക്കാം നമുക്ക് യാദവിനൊരു ബിഗ് സല്യൂട്ട്❤️❤️❤️👏👏👏

എഴുത്ത് -പ്രജോഷ് എ കെ

Tags

Share this story

From Around the Web