കുട്ടികളെ എങ്ങനെ വിശുദ്ധിയിൽ വളരാൻ ഒരുക്കാം; മാതാപിതാക്കൾക്കായി ചില നിർദേശങ്ങൾ
വിശുദ്ധരാകുക എന്നത് ഏതാനും ചിലർക്ക് മാത്രമുള്ള വിളിയല്ല, മറിച്ച് എല്ലാ ക്രൈസ്തവർക്കും ഉള്ളതാണ്. കുട്ടികളെ ചെറിയ പ്രായത്തിൽ തന്നെ വിശുദ്ധരാകാനുള്ള ലക്ഷ്യത്തിലേക്ക് നയിക്കാൻ മാതാപിതാക്കൾക്ക് എങ്ങനെ സാധിക്കും. അതിനായി ചില നിർദേശങ്ങൾ ഇതാ:
1. മാതൃകയാവുക: കുട്ടികൾ ഏറ്റവും കൂടുതൽ പഠിക്കുന്നത് മാതാപിതാക്കളുടെ ജീവിതത്തിൽ നിന്നാണ്. നിങ്ങൾ ദൈവത്തോട് ചേർന്ന് ജീവിക്കുമ്പോൾ, കുട്ടികളും സ്വാഭാവികമായും ആ പാത പിന്തുടരും.
2. വിശുദ്ധരുടെ കഥകൾ: വിശുദ്ധരുടെ ജീവിതകഥകൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുക. അവരുടെ ജീവിതത്തിലെ പോരാട്ടങ്ങളും വിജയങ്ങളും കുട്ടികൾക്ക് വലിയ പ്രചോദനമാകും.
3. പ്രാർഥന ശീലിപ്പിക്കുക: ദിവസേനയുള്ള കുടുംബപ്രാർഥന, വിശുദ്ധ കുർബാനയിൽ പങ്കുചേരൽ എന്നിവ കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമാക്കുക.
4. കാരുണ്യ പ്രവർത്തികൾ: ചെറിയ പ്രായത്തിൽ തന്നെ മറ്റുള്ളവരെ സഹായിക്കാനും സ്നേഹിക്കാനും കുട്ടികളെ ശീലിപ്പിക്കുക.
5. ദൈവവിളി തിരിച്ചറിയാൻ സഹായിക്കുക: കുട്ടികളിൽ ദൈവത്തിലുള്ള വിശ്വാസം വളർത്താനും അവരുടെ ജീവിത ലക്ഷ്യം ദൈവത്തിന്റെ ഹിതമാണെന്ന് മനസ്സിലാക്കാനും സഹായിക്കുക.