വിവാഹബന്ധം സുദൃഢമാക്കണോ ഇതാ ചില മാര്‍ഗ്ഗങ്ങള്‍

 
couples

ദൈവപദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവരാണ് ക്രിസ്തീയ ദമ്പതികളെന്നാണ് വിശ്വാസം. ദൈവം മനുഷ്യനെ സ്ത്രീയായും പുരുഷനായും സൃഷ്ടിച്ചതുതന്നെ കുടുംബം എന്ന വ്യവസ്ഥയുടെ നിലനില്പിനും ഭാവിക്കും വേണ്ടിയായിരുന്നു.

എന്നിരിക്കിലും പലപ്പോഴും ദൈവഹിതത്തിന് വിരുദ്ധമായതു പലതും ക്രിസ്തീയദാമ്പത്യത്തില്‍ സംഭവിക്കുന്നുണ്ട്. വിവാഹജീവിതത്തിന്റെ കെട്ടുറപ്പിനെ തന്നെ അത് ദുര്‍ബലമാക്കുകയുംപരസ്പര ബന്ധത്തിന് പോറലേല്പ്പിക്കുകയും ചെയ്യുന്നു.വിവാഹജീവിതം സുദൃഢമായിരിക്കുക എന്നത് നമ്മുടെ തന്നെ മനസ്സമാധാനത്തിനും മക്കളുടെ ഭാവിജീവിതത്തിനും വളരെ പ്രധാനപ്പെട്ടതുമാണ്.

ഇങ്ങനെയൊരു സാഹചര്യത്തില്‍ വിവാഹജീവിതം കൂടുതല്‍മ നോഹരമാക്കാന്‍ പങ്കാളികള്‍ക്ക് എങ്ങനെ സാധിക്കുമെന്ന് നോക്കാം.

പരിഗണിക്കുക, പ്രതികരണങ്ങള്‍ ശ്രദ്ധിക്കുക

ഇണയെ പരിഗണിക്കുക എന്നത് ദാമ്പത്യത്തിലെ പ്രധാനപ്പെട്ട കാര്യമാണ്. പലപ്പോഴും ദാമ്പത്യം അസ്വസ്ഥപൂരിതമാകുന്നത് പരിഗണനയുടെ അഭാവം കൊണ്ടാണ്. ഇണയെ പരിഗണിക്കുക. ചെറിയ ആവശ്യങ്ങള്‍പോലും അനുഭാവപൂര്‍വ്വം സ്വീകരിക്കുക. അതുപോലെ ഇണയുടെ പ്രതികരണങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കി പെരുമാറുക.

പരസ്പരം സഹായിക്കുക, മറ്റേയാളെക്കുറിച്ച് അവബോധമുണ്ടായിരിക്കുക

ദമ്പതികള്‍ പരസ്പരം ഭാരം വഹിക്കേണ്ടവരാണ്. കുടുംബം എന്നത് കൂട്ടുത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്തം പരസ്പരം ഏറ്റെടുക്കാന്‍ ദമ്പതികള്‍ തയ്യാറാകണം. മറ്റേ ആളുടെ കടമ, ഉത്തരവാദിത്തം എന്ന രീതിയില്‍ ഒഴിഞ്ഞുമാറാതിരിക്കുക. മറ്റേയാളെക്കുറിച്ച് അവബോധമുണ്ടെങ്കില്‍ മാത്രമേ ഇണയുടെ ബുദ്ധിമുട്ടുകളെയും ആവശ്യങ്ങളെയും കുറിച്ച് മനസ്സിലാക്കാനും കഴിയൂ.

വിവാഹം ഒരു കൂദാശയാണെന്നും അത് മുന്നോട്ടുകൊണ്ടുപോകാന്‍ ദൈവകൃപ ആവശ്യമാണെന്നും ദമ്പതികള്‍ മനസ്സിലാക്കണം. ദൈവകൃപ ഓരോ ദിവസവും പ്രാര്‍ത്ഥനയിലൂടെ സ്വന്തമാക്കണം. ദൈവത്തില്‍ ആശ്രയിച്ചു മുന്നോട്ടുപോകുമ്പോള്‍ മാത്രമേ വിവാഹജീവിതം സുഗമമാകുകയുള്ളൂ.

Tags

Share this story

From Around the Web