കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കണോ ഇതാ ചില കത്തോലിക്കാ നിര്‍ദ്ദേശങ്ങള്‍

 
couples

ഏതൊരു കുടുംബജീവിതത്തിലും പ്രശ്‌നങ്ങള്‍ സാധാരണമാണ്. എന്നാല്‍ അവയെ നേരിടുന്ന രീതികള്‍ വ്യത്യസ്തമായിരിക്കും. സാധാരണക്കാര്‍ കുടുംബജീവിതത്തിലെ പ്രശ്‌നങ്ങളെ നേരിടേണ്ട രീതിയിലായിരിക്കരുത് കത്തോലിക്കര്‍ അത്തരം പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യേണ്ടത്. കുടുംബജീവിതത്തിലെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ കത്തോലിക്കാ ദമ്പതികള്‍ മനസ്സിലാക്കേണ്ട തായ ചില കാര്യങ്ങളുണ്ട്.

ക്ഷമയാണ് അതില്‍ പ്രധാനം. പങ്കാളിയുടെ തെറ്റുകളോട്, കുറവുകളോട് ഉദാരമായി ക്ഷമിക്കുക. ഇ്തത്ര എളുപ്പമല്ല. പക്ഷേ ക്ഷമിക്കാന്‍ വേണ്ടിയുളള കൃപയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.

ഒരുമിച്ചു സമയംപങ്കിടുക.

കത്തോലിക്കാദമ്പതികള്‍ ഏതു തിരക്കിനിടയിലും പരസ്പരം സംസാരിക്കാനും ഉളളുതുറക്കാനും പരാതികള്‍ കേള്‍ക്കാനും സമയം കണ്ടെത്തണം

പ്രാര്‍ത്ഥിക്കുക

കത്തോലിക്കാ ദമ്പതികള്‍ ഒരുമിച്ചുപ്രാര്‍ത്ഥിക്കുന്നവരായിരിക്കണം. ഒരുമിച്ചു പ്രാര്‍ത്ഥി്ക്കുന്ന കുടുംബം ഒരുമിച്ചു രക്ഷപ്പെടുമെന്നാണല്ലോ പറയുന്നത്,

ഔദാര്യശീലരായിരിക്കുക

കത്തോലിക്കാകുടുംബാംഗങ്ങള്‍ ഔദാര്യശീലരായിരിക്കണം. പരസ്പരം പങ്കുവയ്ക്കാന്‍ മനസ്സുള്ളവരായിരിക്കണം.

തര്‍ക്കങ്ങള്‍ ഒഴിവാക്കുക

നിസ്സാരകാര്യങ്ങളുടെ പേരില്‍ തര്‍ക്കങ്ങള്‍ ദമ്പതിമാര്‍ക്കിടയില്‍ ഉണ്ടാവരുത്.അവഗണിക്കേണ്ടതിനെ അവഗണിക്കാന്‍ പഠിക്കണം.

കടപ്പാട് മരിയൻ പത്രം

Tags

Share this story

From Around the Web