സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുവാൻ എല്ലാ ഭാര്യ ഭർത്താക്കമാരും പാലിക്കേണ്ട 10 കൽപ്പനകൾ…

1. പരസ്പര ബഹുമാനം ഭാര്യ ഭർത്താവിനും, ഭർത്താവ് ഭാര്യക്കും നൽകുക….
2. അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. എന്നാൽ പരസ്പരം അവരുടെ അഭിപ്രായങ്ങൾ കേൾക്കുവാൻ മനസ്സ് കാണിക്കുക…
3. ജീവിതപങ്കാളിക്ക് എപ്പോഴും സ്നേഹവും ആദരവും നൽകുക…
4. വീട്ടിൽ ജോലികളിൽ പരസ്പരം സഹായിക്കുക. ആരാദ്യം തുടങ്ങും എന്ന് നോക്കി നിൽക്കാതിരിക്കുക…
5. സാമ്പത്തികമായും മറ്റു കാര്യങ്ങളും കൈകാര്യം ചെയ്യുമ്പോൾ പരസ്പര അറിവോടുകൂടി ചെയ്യുക…
6. ഇരുക്കൂട്ടരുടെ മാതാപിതാക്കന്മാരുമായി നല്ല ബന്ധം സ്ഥാപിക്കുക…
7. ഇടയ്ക്കിടെ മാതാപിതാക്കന്മാരെ പോയി കാണുക…
8. നിങ്ങളുടെ പ്രശ്നങ്ങൾക്കിടയിൽ മൂന്നാമത് ഒരാൾക്ക് അവസരം നൽകാതിരിക്കുക ….
9. സ്വന്തം വളർച്ചക്
സമയം നൽകുക..
10.ആത്മവിശ്വാസം നിലനിർത്തുക.
ജോലി, പഠനം, ഹോബികൾ എന്നിവയിൽ പങ്കുചേരുക.
( തീർച്ചയായും ഇനിയും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്… അത് നിങ്ങള് തനിയെ മനസ്സിലാക്കിക്കൊള്ളും )
സ്നേഹത്തോടെ
ഫാ. റോബിൻ വാഴപ്പള്ളി