വ്യദ്ധസധനത്തിൻറെ വാതിൽ തുറന്നു കൊണ്ട് അകത്തേക്ക് കയറി അവൻ ചോദിച്ചു, എൻറെ 'അമ്മയെവിടെ ഒന്ന് കാണിച്ചു തരുമോ………?
എല്ലാ മക്കൾക്കും വേണ്ടി സമർപ്പിക്കുന്നു
-----------------------------------------------------------------
വ്യദ്ധസധനത്തിൻറെ വാതിൽ തുറന്നു. കൊണ്ട് അകത്തേക്ക് കയറി അവൻ ചോദിച്ചു, എൻറെ 'അമ്മയെവിടെ ഒന്ന് കാണിച്ചു തരുമോ………?ആരാണ് നിങ്ങൾ ? അമ്മയുടെ പേരെന്താണ്... ?എന്ന് "" മകനാണ് എന്ന് പറയാൻ മടിച്ചെങ്കിലൂം വീണ്ടും.അവർ ചോദിച്ചപ്പോൾ മറുപടി കൊടുത്തു ""എൻറെ അമ്മ ലക്ഷ്മി ഇവിടുണ്ട് ഒന്ന് കാണാൻ കഴിയുമോ ? ഇവിടാണെന്നു ഉറപ്പുണ്ടോ ? എന്നുള്ള മുള്ളു തറച്ച ചോദ്യത്തിന് തല താഴ്ത്തികൊണ്ട് അവൻ മറുപടി നൽകി"" ഞാനാണ് ഇവിടെ കൊണ്ടുവന്നാക്കിയത് ""
ഒരു ഫോട്ടോ കാണിച്ചു അവർ ചോദിച്ചു ഇതാണോ നിങ്ങളുടെ 'അമ്മ ………? മുഖത്തു നിറഞ്ഞ സന്തോഷത്തോടെ അവൻ മറുപടി പറഞ്ഞു, അതെ ഇതാണ് എൻറെ 'അമ്മ കുറച്ചു സമയം മിണ്ടാതിരുന്ന അവർ അവനോട്.പറഞ്ഞു നിങ്ങൾ പറഞ്ഞതനുസരിച്ച് അമ്മയുടെ ഒരു കാര്യവും നിങ്ങളെ ഞങ്ങൾ അറിയിച്ചിട്ടില്ല കുറച്ചു നാളുകൾക്ക് മുമ്പ് നിങ്ങളുടെ 'അമ്മ മരിച്ചു എന്നെങ്കിലൂം നിങ്ങൾ വന്നാൽ തരാൻ വേണ്ടി ഒരു കത്ത് എപ്പിച്ചിട്ടുണ്ട്
ഇതാ…………………………………നെഞ്ചിടിപ്പുമായി അവർ നൽകിയ പേപ്പർ അവൻ തുറന്നു നോക്കി മോനെ…………അമ്മക്ക് ഇവിടെ സുഖം തന്നെ ആയിരുന്നു ജീവിച്ചിരുന്ന കാലം അമ്മക്ക് നിന്നെ കാണുവാൻ ഭാഗ്യം കിട്ടിയില്ല, എൻറെ മോൻ മക്കളെ പരിധി വിട്ടു സ്നേഹിക്കരുത് നാളെ അമ്മയുടെ അവസ്ഥ മോന് വന്നാൽ അമ്മേടെ കുട്ടിക്ക് വന്നാൽ എനിക്കത് സഹിക്കാൻ കഴിയില്ല അമ്മയുടെ പ്രാർത്ഥന എന്നുമുണ്ടാകുംസ്നേഹത്തോടെ 'അമ്മ……………
നിറഞ്ഞ കണ്ണുകളോടെ പുറത്തേക്ക് നടക്കുമ്പോൾ ദൂരെ എവിടെയോ ഒരു താരാട്ടിൻ ഈണം കാറ്റ് മെല്ലെ തഴുകിയപ്പോൾ അമ്മയുടെ വാത്സല്യംഅമ്മയുടെ മഹത്ത്വം അറിയാൻ അമ്മയില്ലാത്ത മക്കളുടെ കണ്ണുകളിൽ നോക്കുക അമ്മയുടെ.സാന്നിദ്ധ്യം പകരുന്ന കരുത്തറിയാൻ 'അമ്മ നഷ്ട്ടപെടുന്ന വരെ കാത്തിരിക്കാതിരിക്കുക കെട്ടി പിടിക്കണം………… ഉമ്മ വെക്കണം………… മറ്റാർക്കും പകരമാകാത്ത ജന്മമാണ് 'അമ്മ
അത് കൊണ്ട് തന്നെ പരിധി ഇല്ലാതെ.സ്നേഹിക്കണം നമ്മൾ ആരെങ്കിലൂം ചിന്തിച്ചിട്ടുണ്ടോ നമ്മൾക്ക് എന്തിനാണ് ഈശ്വരൻ പൊക്കിൾ കുഴി തന്നത് അത് ഒരു അടയാളമാണ് മുദ്രയാണ് അമ്മയുടെ കുടലിന്റെ കഷ്ണം കരിഞ്ഞു ഉണങ്ങിയതാണ് പൊക്കിൾ കുഴി കാലത്തിൻറെ അടയാളമാണ് അത്