മാർ റാഫേൽ തട്ടിൽ പിതാവിന് സപ്തതി മംഗളങ്ങൾ; സഭയെ നയിക്കുന്ന സ്നേഹരൂപന് പ്രാർത്ഥനാപൂർവ്വം
അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിന് സപ്തതി ആശംസകൾ 🙏🏽🌹💐
സാബു ജോസ്
അഭിവന്ദ്യ പിതാവേ 🙏🏽
മെത്രാനാകുന്നതിന് മുമ്പേ തന്നെ പിതാവിനെ അറിയാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.
തുടർന്ന് തൃശ്ശൂർ സഹായമെത്രാനായും, ഷംശാബാദ് രൂപതാധ്യക്ഷനായും, ഇപ്പോൾ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായും പിതാവിനൊപ്പം വിവിധ ഘട്ടങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുവാൻ കഴിഞ്ഞത് വലിയ സന്തോഷവും അനുഗ്രഹവുമാണ്.🙏🏽
പിതാവിന്റെ ജീവിതയാത്ര — ഒരു ദൈവവിളിയുടെ സാക്ഷ്യം
1956 ഏപ്രിൽ 21-ന് തൃശ്ശൂർ പുത്തൻപള്ളിയിൽ
തട്ടിൽ ഔസേപ്പ്–ത്രേസ്യ ദമ്പതികളുടെ പത്തുമക്കളിൽ ഇളയവനായി പിതാവ് ജനിച്ചു.
1980 ഡിസംബർ 21-ന് അഭിവന്ദ്യ മാർ ജോസഫ് കുണ്ടുകുളം പിതാവിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.
പിന്നീട് റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി.
തൃശ്ശൂർ അതിരൂപതയിൽ വൈസ് ചാൻസലർ, സെക്രട്ടറി, മതബോധന കേന്ദ്ര ഡയറക്ടർ, ചാൻസലർ, മേരിമാതാ മേജർ സെമിനാരിയുടെ പ്രഥമ റെക്ടർ, വികാരി ജനറാൾ എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു.
2010 ഏപ്രിൽ 10-ന് സഹായമെത്രാനായി അഭിഷിക്തനായി.
2014-ൽ ഇന്ത്യയിലെ സീറോമലബാർ രൂപതകളിൽപ്പെടാത്ത പ്രദേശങ്ങളിലെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിതനായി.
2017-ൽ ഷംശാബാദ് രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായി.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് വിരമിച്ചതിനെ തുടർന്ന്,
സീറോമലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച്ബിഷപ്പായി തിരഞ്ഞെടുത്ത്
2024 ജനുവരി 11-ന് സ്ഥാനാരോഹണം നടത്തി.
“ വിഭജിക്കപ്പെടാനും പങ്കുവെക്കപ്പെടാനും ” എന്നത് പിതാവിന്റെ ആപ്തവാക്യം —
പിതാവിന്റെ ജീവിതം തന്നെ അതിന്റെ സാക്ഷ്യമാണ്.
എന്റെ അനുഭവം — ഒരു വ്യക്തിപരമായ സാക്ഷ്യം
പ്രൊ-ലൈഫ് അപ്പോസ്തലേറ്റിന്റെ പ്രഥമ സെക്രട്ടറിയെന്ന നിലയിൽ സിനഡിൽ പിതാവിനൊപ്പം പ്രവർത്തിക്കുവാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ അഭിമാനകരമായ അനുഭവങ്ങളിലൊന്നാണ്.
സിനഡിൽ എന്റെ അഭിപ്രായങ്ങളും നിർദേശങ്ങളും മടിയും മറയുമില്ലാതെ പങ്കുവെച്ചപ്പോൾ, പിതാവ് അതിനെ സ്വീകരിച്ച സമീപനം ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.
മേജർ ആർച്ച്ബിഷപ്പാകുന്നതിന് മുമ്പ് സിനഡ് സമ്മേളനങ്ങളിൽ പിതാവ് ഒരു മികച്ച മോഡറേറ്ററായിരുന്നു.
പ്രത്യേകിച്ച് എറണാകുളം രൂപതയിലെ ഭൂമിവിൽപ്പന വിവാദം ചർച്ചയായ സിനഡിൽ, 14 ദിവസങ്ങളിൽ 13 ദിവസവും പിതാവ് മോഡറേറ്ററായിരുന്നുവെന്ന് ഒരു പിതാവ് പറഞ്ഞത് ഓർക്കുന്നു.
പിതാവിന്റെ സംഭാഷണ മികവ്, ഏകോപന കഴിവ്, ആത്മാർത്ഥത —
ഇവയെല്ലാം നേരിട്ട് അനുഭവിച്ചിട്ടുള്ള ഒരാളെന്ന നിലയിൽ,
പിതാവിനെ സഭയുടെ മേജർ ആർച്ച്ബിഷപ്പായി തിരഞ്ഞെടുത്തത്
വളരെ യുക്തിസഹമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
ഒരു ഓർമ്മ — ഒരു ആത്മീയ ബന്ധം
റോമിലെ നമ്മുടെ ബസിലിക്ക സാങ്ത്ത അനസ്താസിയ
(Basilica Santa Anastasia) ബസലിക്കയിൽ,
പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് പിതാവിനെ കണ്ടപ്പോൾ പറഞ്ഞ വാക്കുകൾ ഇന്നും ഓർമ്മയിൽ:
“സാബു, നമ്മുടെ സഭയ്ക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം.”
പ്രൊ-ലൈഫ് ശുശ്രുഷകരുടെ ആഗോള മധ്യസ്ഥ പ്രാർത്ഥനയ്ക്കായി
പിതാവ് കുരിശ് വെഞ്ചിരിച്ചു നൽകിയതും
എന്റെ ജീവിതത്തിലെ വിലപ്പെട്ട അനുഭവമാണ്.
അപ്പോൾ ഞാൻ പറഞ്ഞ വാക്കുകൾ വീണ്ടും ആവർത്തിക്കട്ടെ:
“പിതാവേ, ഞങ്ങൾ വിശ്വാസികൾ പ്രാർത്ഥിക്കുമ്പോൾ വലിയ പിതാവാണ് പ്രവർത്തിക്കുന്നത്.”
ഒരു ഹൃദയാഭ്യർത്ഥന
ഇന്ന് ഒരു വിശ്വാസിയായി, പ്രത്യേകിച്ച് എറണാകുളം അതിരൂപതയിലെ അംഗമായി,
ഒരു ഹൃദയാഭ്യർത്ഥന സമർപ്പിക്കുകയാണ്. 🙏🏽
നമ്മുടെ എറണാകുളം സൈന്റ് മേരീസ് ബസലിക്കയിൽ
സഭയുടെ വിശുദ്ധ കുർബാന അർപ്പണം പൂർണ്ണമായി പുനഃസ്ഥാപിക്കപ്പെടണം.
അവിടെ സമാധാനം വീണ്ടെടുക്കപ്പെടണം. 🙏🏽
സഭയിൽ ഒരു ആരാധനക്രമം എന്ന ഏകീകരണം നടപ്പിലാക്കിയിട്ടുണ്ട്.
എന്നാൽ എറണാകുളം അതിരൂപതയിൽ മാത്രം അത് പൂർണ്ണമായി നടപ്പിലാക്കാൻ കഴിയാത്തത് വിശ്വാസികളെ വേദനിപ്പിക്കുന്നതാണ്.
ഈ മഹാ കുടിയേറ്റ അതിരൂപതയിൽ
സഭയുടെ ഏകീകൃത വിശുദ്ധ കുർബാന അർപ്പണരീതി
ഉടൻ നടപ്പിലാക്കുവാൻ പിതാവ് ശക്തമായ നേതൃത്വം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. 🙏🏽
സിനഡും പരിശുദ്ധ പിതാക്കന്മാരായ മാർപാപ്പമാരും നിർദേശിച്ച ആരാധനക്രമം
സഭയുടെ പൊതുആവശ്യമാണെന്ന വിശ്വാസത്തോടെ,
ഈ വിഷയത്തിൽ സമയബന്ധിതമായ പരിഹാരം ഉണ്ടാകുമെന്ന് പ്രാർത്ഥിക്കുന്നു. 🙏🏽
സഭയിൽ ഒരു ഭരണക്രമം എന്നതുപോലെ ഒരു ആരാധനക്രമം എന്നത് സഭയുടെ അടിസ്ഥാന വിശ്വാസവും, ആവശ്യവും ആണെന്ന വസ്തുത എല്ലാവരും പാലിക്കുവാൻ ഇടവരട്ടെ 🙏🏽
സഭയുടെ ഐക്യത്തിനും സമാധാനത്തിനുമായി,
പിതാവിന്റെ നേതൃത്വത്തിൽ ഈ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കപ്പെടട്ടെ. 🙏🏽
ആശംസകളും പ്രാർത്ഥനയും🙏🏽🌹
അഭിവന്ദ്യ പിതാവിന് സപ്തതിയുടെ എല്ലാ ആശംസകളും അർപ്പിക്കുന്നു.🙏🏽
ദൈവം പിതാവിന് ആരോഗ്യവും ദീർഘായുസും അനുഗ്രഹിക്കട്ടെ.🙏🏽
സഭയെ കൂടുതൽ ഐക്യത്തിലും വിശുദ്ധിയിലും നയിക്കുവാൻ
ദൈവകൃപ സമൃദ്ധമായി ലഭിക്കട്ടെ 🙏🏽
സാബു ജോസ്
എറണാകുളം
📞 9446329343